പിടിച്ചു നില്‍ക്കാനാവാതെ ബംഗ്ലാദേശ്; 150 റണ്‍സിന് പുറത്ത്

ക്യാപ്റ്റൻ വിരാട് കോലിയും വൈസ് ക്യാപ്റ്റൻ അജിന്‍ക്യ രഹാനെയും ഉൾപ്പെടെയുള്ളവർ മൂന്നു തവണ കെെവിട്ട് സ​ഹയിച്ച മുഷ്ഫിഖുർ റഹിമാണ് (43) ടോപ് സ്കോറർ.

പിടിച്ചു നില്‍ക്കാനാവാതെ ബംഗ്ലാദേശ്; 150 റണ്‍സിന് പുറത്ത്

ഇന്‍ഡോറില്‍ നടക്കുന്ന ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് ബാറ്റിങ് നിരയെ കടപുഴക്കി ഇന്ത്യന്‍ ബൗളര്‍മാര്‍. മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, അശ്വിന്‍ എന്നിവരെല്ലാം തങ്ങളുടെ ജോലി കൃത്യമായി നിർവ്വഹിച്ചപ്പോൾ ആദ്യ ഇന്നിങ്‌സിൽ 58.3 ഓവറിൽ 150 റണ്‍സിന് സന്ദർശകർ കൂടാരം കയറി.

മുഹമ്മദ് ഷമി മൂന്നു വിക്കറ്റ് വീഴ്ത്തി, രണ്ടു വിക്കറ്റ് വീതമെടുത്ത ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ആര്‍. അശ്വിന്‍ എന്നിവരും തിളങ്ങി. രണ്ട് വിക്കറ്റ് നേടിയതോടെ ഇന്ത്യയില്‍ മാത്രം 250 വിക്കറ്റുകള്‍ നേടാന്‍ അശ്വിനായി. ക്യാപ്റ്റൻ വിരാട് കോലിയും വൈസ് ക്യാപ്റ്റൻ അജിന്‍ക്യ രഹാനെയും ഉൾപ്പെടെയുള്ളവർ മൂന്നു തവണ കെെവിട്ട് സ​ഹയിച്ച മുഷ്ഫിഖുർ റഹിമാണ് (43) ടോപ് സ്കോറർ.

37 റണ്‍സെടുത്ത ക്യാപ്റ്റന്‍ മോമിനുല്‍ ഹഖും പിടിച്ചു നിൽക്കാൻ ശ്രമം നടത്തി. ഷദ്മാന്‍ ഇസ്ലാം (6), ഇമ്രുള്‍ കൈസ് (6), മുഹമ്മദ് മിഥുന്‍ (13), ലിട്ടണ്‍ ദാസ് (21), മഹ്മദുള്ള (10), മെഹ്ദി ഹസന്‍ (0), തൈജുള്‍ ഇസ്ലാം (1), ഇബാദത്ത് ഹുസൈന്‍ (2) എന്നിങ്ങനെയാണ് സന്ദർശകരുട സ്കോറിലേക്ക് മറ്റുള്ളവരുട സംഭാവന.

Read More >>