'ശുഭ്മാന്‍ ഗില്ലിന് അവസരം നൽകണം'; കിവീസിനെതിരെ മായങ്കിനൊപ്പം താരം കളിക്കട്ടെയെന്ന് ഹര്‍ഭജന്‍

നേരത്തെ നടന്ന അഞ്ചു മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ തൂത്ത് വാരിയപ്പോള്‍ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര കിവീസും കൈക്കലാക്കിയിരുന്നു.

ന്യൂസിലാന്‍ഡിനതിരായ ടെസ്റ്റ് പരമ്പയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഓപ്പണറായി യുവ താരം ശുഭ്മാന്‍ ഗില്ലിനെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ താരം ഹര്‍ഭജന്‍ സിങ്. കിവീസിനെതിരെ നടക്കാനിരിക്കുന്ന രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് താരത്തെ ഓപ്പണറാക്കണമെന്ന് ഹർഭജൻ പറയുന്നത്.

ടെസ്റ്റില്‍ മായങ്ക് അഗര്‍വാളിനൊപ്പം ഗില്ലിനെ കളിപ്പിക്കണമെന്നാണ് താരം പറയുന്നത്. കാലിന് പരിക്കേറ്റ് രോഹിത് ശര്‍മ്മ പുറത്തായതോടെയാണ് ടീമില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തത്. ഗില്ലോ പൃത്വി ഷായോ രോഹിതിന് പകരം ടീമിലെത്തുമെന്നാണ് കണക്കൂ കൂട്ടല്‍.

ഇതോടെ റിസര്‍വ് ഓപ്പണറായ ഗില്ലിന് തന്റെ അരങ്ങേറ്റത്തിന് അവസരം നല്‍കണമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. 'ഒരു ടെസ്റ്റ് മത്സരവും കളിക്കാതെ കുറച്ചുകാലം ടീമിന്റെ ഭാഗമായതിനാൽ (റിസർവ് ഓപ്പണറായി) ശുഭ്മാൻ ​ഗില്ലിന് അവസരം നൽകണം'- ഹർഭജൻ പറഞ്ഞു.

ന്യൂസിലാന്റ് എയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ഇന്ത്യൻ എയ്ക്കായി മദ്ധ്യനിരയിൽ ബാറ്റേന്തിയ താരം 83, 204 എന്നിങ്ങനെ റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. നേരത്തെ നടന്ന അഞ്ചു മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ തൂത്ത് വാരിയപ്പോള്‍ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര കിവീസും കൈക്കലാക്കിയിരുന്നു.

Next Story
Read More >>