മൂന്നും ജയിച്ച് ഇന്ത്യ; റാഞ്ചിയിലും ഇന്ത്യയ്ക്ക് ഇന്നിങ്സ് ജയം

ഫോളോ ഓൺ വഴങ്ങി രണ്ടാമിന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ക്വിന്റൺ ഡികോക്കിന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. ആറു പന്തിൽനിന്ന് അഞ്ചു റൺസെടുത്ത ഡികോക്ക് ഉമേഷ് യാദവിന്റെ പന്തിൻ ബൗൾഡാവുകയായിരുന്നു. 16 റൺസെടുത്ത് നിൽക്കെ പരിക്കേറ്റ് ഓപ്പണർ എൽഗർ പുറത്തായതും തിരിച്ചടിയായി.

മൂന്നും ജയിച്ച് ഇന്ത്യ; റാഞ്ചിയിലും ഇന്ത്യയ്ക്ക് ഇന്നിങ്സ് ജയം

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ. റാഞ്ചിയിൽ ഇന്നവസാനിച്ച മൂന്നാം ടെസ്റ്റ് ഇന്ത്യ 202 റൺസിനും ഒരിന്നിങ്‌സിനും ജയിച്ചു. ആദ്യ ഇന്നിങ്‌സിൽ 497 റൺസ് ഇന്ത്യ നേടിയപ്പോൾ 162 റൺസ് നേടി ഫോളോഓണിലേക്ക് പോയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സിൽ 133 റൺസ് നേടി പുറത്തായി. മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാമിന്നിങ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എന്ന നിലയിലായ ദക്ഷിണാഫ്രിക്ക നാലാം ദിവസം ഒരു റൺ മാത്രമെടുത്തു. 45ാം ഓവറിൽ ദക്ഷിണാഫ്രിക്കയുടെ തെയുനീസ് ഡിബ്രുയിനും ലുങ്കി എൻഗിഡിയും തുടർച്ചയായി പുറത്തായതോടെ പരമ്പരയിൽ ആതിഥേയരുടെ മൂന്നാം വിജയം.

ഫോളോ ഓൺ വഴങ്ങി രണ്ടാമിന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ക്വിന്റൺ ഡികോക്കിന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. ആറു പന്തിൽനിന്ന് അഞ്ചു റൺസെടുത്ത ഡികോക്ക് ഉമേഷ് യാദവിന്റെ പന്തിൻ ബൗൾഡാവുകയായിരുന്നു. 16 റൺസെടുത്ത് നിൽക്കെ പരിക്കേറ്റ് ഓപ്പണർ എൽഗർ പുറത്തായതും തിരിച്ചടിയായി. തൊട്ടുപിറകേ ആറുപന്തിൽ റണ്ണൊന്നുമില്ലാതെ സുബൈർ ഹംസ രണ്ടാം ഓവറിൽ പുറത്തായി. പിറകേ ആറാം ഓവറിൽ നായകൻ ഫാഫ് ഡുപ്ലെസിസ് 10 പന്തിൽ നാലു റണ്ണെടുത്ത് പുറത്ത്. ഇരുവരും ഷമിയുടെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. 18 റൺസുമാത്രമാണ് മൂന്നാം വിക്കറ്റ് തെറിക്കുമ്പോൾ ദക്ഷിണാഫ്രിക്കയുടെ സ്‌കോർ. എട്ടാം ഓവറിൽ ടെംബ ബൗമയെയും ഷമി പുറത്താക്കി.

റണ്ണൊന്നുമെയുക്കാത്ത ബൗമയുടെ ഷോട്ട് വൃദ്ധിമാൻ സാഹ ക്യാച്ച് ചെയ്യുകയായിരുന്നു. അഞ്ച് റണ്ണെടുത്ത് ഹെയ്ന്റിച്ച് ക്ലാസെനും പുറത്തായി. ജോർജ് ലിൻഡെയും ഡെയിൻ പിയറ്റും ഡിബ്രുയിനും മാത്രമാണ് ദക്ഷിണാഫ്രിക്കക്കുവേണ്ടി 20ൽ കൂടുതൽ റൺസെടുത്തത്. ലിൻഡെ (27) പിയെറ്റ് (23) ഡിബ്രുയിൻ (30) എന്നിങ്ങനെയായിരുന്നു ഇവരുടെ റൺ നേട്ടം. കാസിഗോ റബാദ 12ും ആന്റിച്ച് നോർജെ അഞ്ചും റൺസെടുത്ത് പുറത്തായി. ലുങ്കി എൻഗിഡി റണ്ണൊന്നുമെടുത്തില്ല.


ഇന്ത്യക്കു വേണ്ടി ഷമി മൂന്നും ഉമേഷ് യാദവും ഷഹ്ബാസ് നദീമും രണ്ടും വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജയും ആർ അശ്വിനും ഓരോ വിക്കറ്റെടുത്തു. ഒന്നാമിന്നിങ്സിൽ ഉമേഷ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി.ഷമി, ജഡേജ, ഷഹബാസ് നദീം എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 62 റൺസുമായി സുബൈർ ഹംസ മാത്രം ആദ്യ ഇന്നിങ്‌സിൽ 50 റൺസ് തികച്ചു. ബൗമ 32 റൺസും ലിൻഡെ 37 റൺസും നേടി. മറ്റാർക്കും റൺസ് രണ്ടക്കം തികയ്ക്കാനായില്ല. എൽഗറും റബാദയും എൻഡിഡിയും റണ്ണൊന്നുമെടുക്കാതെ പുറത്തായപ്പോൾ ഡികോക്കും പിയെറ്റും നോർജെയും നാലു റൺസും ക്ലാസെൻ ആറു റൺസും ഡുപ്ലെസിസ് ഒരു റണ്ണുമെടുത്തു.

ഇന്ത്യയുടെ ഇ്ന്നിങ്‌സിൽ രോഹിത് ശർമ ഇരട്ട സെഞ്ച്വറിയും അജിങ്ക്യ രഹാനെ സെഞ്ച്വറിയും രവീന്ദ്ര ജഡേജ അർദ്ധ സെഞ്ച്വറിയും നേടിയരുന്നു. തുടക്കത്തിൽ മായങ്ക് അഗർവാളിന്റെയും ചേതേശ്വർ പൂജാരയുടെയും നായകൻ വിരാട് കോലിയുടെയും വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും രോഹിത്തും രഹാനെയും ജഡേജയും ബാറ്റിങ് തകർച്ചയെ മറികടന്ന് ടീമിനെ കൂറ്റൻ സ്‌കോറിൽ എത്തിക്കുകയായിരുന്നു. 212 റൺസ് നേടിയ രോഹിത്തിന്റെ ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറിയാണിത്. 115 റൺസാണ് രഹാനെ നേടിയത്.

മൂന്ന് വർഷത്തിന് ശേഷമാണ് രഹാനെ ഇന്ത്യയിൽ സെഞ്ചുറി നേടുന്നത്. 10 പന്തിൽ അഞ്ച് സിക്സറുകൾ സഹിതം 31 റൺസെടുത്ത് ഉമേഷ് യാദവും ഇന്ത്യയുടെ സ്‌കോർ ഉയർത്തി. ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ജോർജ് ലിൻഡ് നാല് വിക്കറ്റും കഗിസോ റബാദ മൂന്ന് വിക്കറ്റും വീഴ്ത്തി. രോഹിത് ശർമയാണ് കളിയിലെ താരവും പരമ്പരയിലെ താരവും. വിശാഖപട്ടണത്തും പൂനെയിലും നടന്ന ടെസ്റ്റുകളിലും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയ ശേഷമാണ് റാഞ്ചിയിൽ മൂന്നാം ടെസ്റ്റിനിറങ്ങിയത്.

Read More >>