ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, കോച്ച് രവി ശാസ്ത്രി എന്നിവരുമായി കൂടിയാലോചിച്ച എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുത്തത്.

ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിലും വെയില്‍സിലുമായി മെയ് 30ന് ആരംഭിക്കുന്ന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, കോച്ച് രവി ശാസ്ത്രി എന്നിവരുമായി കൂടിയാലോചിച്ച എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുത്തത്. ഓപ്പണിംഗില്‍ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും മൂന്നാം നമ്പറില്‍ വിരാട് കോഹ്ലിയും തന്നെയായിരിക്കും കളത്തിലിറങ്ങുക. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയും ഉണ്ടാകും.

ദിനേഷ് കാര്‍ത്തിക്കാണ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍. രവീന്ദ്ര ജഡേജയും വിജയ് ശങ്കറും ടീമില്‍ ഇടംപിടിച്ചു. എന്നാൽ ടീമിൽ ഇടം നേടുമെന്ന പ്രതീക്ഷിക്കപ്പെട്ടിരുന്ന യുവതാരം റിഷാഭ് പന്തിനെ പരിഗണിച്ചില്ല. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ക്കായിരിക്കും പേസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ചുമതല. കുല്‍ദീപ് യാദവും യുഷ്‌വേന്ദ്ര ചാഹലും സ്പിന്‍ ബൗളിംഗ് കൈകാര്യം ചെയ്യും. ഓള്‍റൗണ്ടറായി ഹര്‍ദിക് പാണ്ഡ്യയും ടീമിലുണ്ടാകും. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കേദാര്‍ ജാദവ്, കെ.എല്‍. രാഹുല്‍, ദിനേഷ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, വിജയ് ശങ്കര്‍, ഹര്‍ദിക് പാണ്ഡ്യ, എംഎസ് ധോണി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, കുല്‍ദീപ് യാദവ്, യുഷ്‌വേന്ദ്ര ചഹാല്‍


Read More >>