ഇഷാന്ത് തിരികെയെത്തുന്നു; ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത

തന്റെ തിരിച്ചുവരവിന് സഹായിച്ച എന്‍സിഎ പരിശീലകന്‍ ആശിഷ് കൗശികിനോട് നന്ദി പറഞ്ഞു കൊണ്ട് ഇഷാന്ത് ‌ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇഷാന്ത് തിരികെയെത്തുന്നു; ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കൊരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് സന്തോഷവാര്‍ത്ത. പരിക്കുമൂലം വിശ്രമത്തിലായിരുന്ന പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ഫിറ്റ്നസ് ടെസ്റ്റ് പാസായതാണ് ഇന്ത്യക്ക് ആശ്വാസമാവുന്നത്. ഈ മാസം 21നാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.

ഇതിനു മുമ്പ് താരം ന്യൂസിലന്‍ഡിലെത്തി ടീമിനൊപ്പം ചേരും. വിദര്‍ഭക്കെതിരെ ഡല്‍ഹിക്കായി രഞ്ജി മത്സരത്തില്‍ കളിക്കുന്നതിനിടെയാണ് ഇഷാന്തിന്റെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇഷാന്തിന് ആറാഴ്ചത്തെ വിശ്രമം നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇഷാന്തിന് നഷ്ടമാവുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ടെസ്റ്റ് ടീമില്‍ ഇഷാന്തിനെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരുന്നു.

തന്റെ തിരിച്ചുവരവിന് സഹായിച്ച എന്‍സിഎ പരിശീലകന്‍ ആശിഷ് കൗശികിനോട് നന്ദി പറഞ്ഞു കൊണ്ട് ഇഷാന്ത് ‌ ട്വീറ്റ് ചെയ്തിട്ടുണ്ട്. പരുക്ക് മൂലം രോഹിത് ശര്‍മയെയും ഭുവനേശ്വര്‍കുമാറിനെയും ഇന്ത്യക്ക് നഷ്ടമായിരുന്നു. ഇതിനിടെയുള്ള ഇഷാന്തിൻെറ തിരിച്ചുവരവ് ടീമിന് വലിയ ആശ്വാസമാകും.

Next Story
Read More >>