ബുംറ ലോക ക്രിക്കറ്റില്‍ ഏറ്റവും പൂര്‍ണതയുള്ള ബൗളർ: വീരാട് കോഹ്‌ലി

ഇന്ത്യന്‍ ടീമിൻെറ കുന്തമുനായണ് ബുംറയന്നും ഇന്ത്യൻ ക്യാപ്റ്റൻ പറ‍ഞ്ഞു

ബുംറ ലോക ക്രിക്കറ്റില്‍ ഏറ്റവും പൂര്‍ണതയുള്ള ബൗളർ: വീരാട് കോഹ്‌ലി

ജസ്പ്രീത് ബുംറയെ വാനോളം പുകഴ്ത്തി ഇന്ത്യൻ ക്യാപ്റ്റൻ വീരാട് കോഹ്‌ലി. വിന്റീസിനെതിരെയുള്ള രണ്ടാം ടെസ്റ്റ് വിജയത്തിന് ശേഷം കിംങ്സ്റ്റണിൽ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോളായിരുന്നു കോഹ്‌ലിയുടെ പ്രതികരണം.

'ബുംറ ഈ ടീമില്‍ കളിക്കുന്നത് തങ്ങളുടെ ഭാഗ്യമാണ്. മികച്ച ബൗളിംഗ് നിരയെ ലഭിക്കുന്നത് അപൂര്‍വ്വമാണ്. ഇന്‍ സ്വിങറുകളും ഔട്ട് സ്വിങറുകളും ബൗണ്‍സറുകളും കൊണ്ട് ബുംറ എതിരാളികളെ ആക്രമിക്കുന്നു. അതിനാല്‍ ലോക ക്രിക്കറ്റില്‍ ഏറ്റവും പൂര്‍ണതയുള്ള ബൗളറാണ് ബുംറയെന്നാണ് തനിക്കു തോന്നുന്നതെന്നും കോഹ്‌ലി പറഞ്ഞു.

ഇന്ത്യന്‍ ടീമിൻെറ കുന്തമുനായണ് ബുംറയന്നും ഇന്ത്യൻ ക്യാപ്റ്റൻ പറ‍ഞ്ഞു. രണ്ടു ടെസ്റ്റുകളില്‍ നിന്നായി 13 വിക്കറ്റ്, അങ്ങനെയൊരു കളിക്കാരനെ അഭിനന്ദിക്കാതിരിക്കാന്‍ ഒരു നായകനും കഴിയില്ലെന്നും ഇന്ത്യൻ ക്യാപ്റ്റൻ വ്യക്തമാക്കി. രണ്ടാം ടെസ്റ്റിൽ ഹാട്രിക് ഉൾപ്പെടെ നേടിയ താരം ടീമിൻെറ വിജയത്തിൽ നിർണ്ണായകമായി.

Next Story
Read More >>