''ദ്രാവിഡിനെ പിന്തുടരുന്ന കെഎൽ രാഹുൽ''; ഇന്ത്യൻ ക്യാപ്റ്റന്മാരുടെ ശരിയായ തീരുമാനം

2003ലാണ് ദ്രാവിഡിന് ക്യാപ്റ്റനായിരുന്ന ഗാംഗുലി ഏകദിനത്തിലെ മുഴുവന്‍ സമയ വിക്കറ്റ് കീപ്പറായി ചുമതല നല്‍കുന്നത്.

പരിക്കേറ്റ് ഇന്ത്യൻ ടീമിൽ നിന്നും പുറത്തു പോയ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പകരം കെഎല്‍ രാഹുലിനെ ചുമതല എല്‍പ്പിച്ച ക്യാപ്റ്റന്‍ വീരാട് കോഹ്ലിയുടെ തീരുമാനം മികച്ച പ്രകടനം നടത്തി ശരിവെയ്ക്കുകയാണ് താരം. ഇപ്പോഴിതാ കോഹ്ലിയുടെ നടപടിയെ രാഹുല്‍ ദ്രാവിഡിന്റെ കാര്യത്തില്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി എടുത്ത തീരുമാനത്തോട് ഉപമിക്കുകയാണ് ക്രിക്കറ്റ് ലോകം.

2003ലാണ് ദ്രാവിഡിന് ക്യാപ്റ്റനായിരുന്ന ഗാംഗുലി ഏകദിനത്തിലെ മുഴുവന്‍ സമയ വിക്കറ്റ് കീപ്പറായി ചുമതല നല്‍കുന്നത്. ഇത്ര കാലം വരെ കെഎല്‍ രാഹുലും രാഹുല്‍ ദ്രാവിഡും തമ്മിലുള്ള താരതമ്യം സൈദ്ധാന്തികവും തന്ത്രപരവുമായിരുന്നു. എന്നാൽ ബേ ഓവലിൽ കിവീസിനെതിരായി നടന്ന മൂന്നാം ഏകദിനത്തിൽ കെ‌എൽ രാഹുലിന്റെ സെഞ്ച്വറിക്ക് ശേഷം, താരതമ്യങ്ങൾക്ക് കൂടുതൽ ബലം വെച്ചു.

കാരണം ദ്രാവിഡിന് ശേഷം ഏഷ്യയ്ക്ക് പുറത്ത് സെഞ്ചുറി പ്രകടനം നടത്തുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റിസ്മാനാണ് കെഎല്‍ രാഹുല്‍. 1999ലെ ലോകകപ്പില്‍ ടൗണ്‍ടണില്‍ ശ്രീലങ്കയ്‌ക്കെതിരായിരുന്നു ദ്രാവിഡിന്റെ സെഞ്ചുറി പ്രകടനം. അന്ന് 135 റണ്‍സാണ് ദ്രാവിഡ് നേടിയത്. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് പോലും ഏഷ്യയ്ക്ക് പുറത്ത് ഒരു ശതകം കണ്ടെത്താനായിട്ടില്ല. അതേസമയം 113 പന്തില്‍ 112 റണ്‍സാണ് കെഎല്‍ രാഹുല്‍ കിവീസിനെതിരെ അടിച്ചു കൂട്ടിയത്.

Next Story
Read More >>