മനീഷ് പാണ്ഡെ വിവാഹിതനായി; നടി ആശ്രിത ഷെട്ടി വധു

മനീഷ് പാണ്ഡെയുടെയും 26കാരിയായ ആശ്രിത ഷെട്ടിയുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിൽ പങ്കെടുത്തുള്ളൂ.

മനീഷ് പാണ്ഡെ വിവാഹിതനായി; നടി ആശ്രിത ഷെട്ടി വധു

ഇന്ത്യൻ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനായി. മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിൽ ചലച്ചിത്ര താരം ആശ്രിത ഷെട്ടിയെയാണ് 30കാരനായ പാണ്ഡെ താലിചാർത്തിയത്. മനീഷ് പാണ്ഡെയുടെയും 26കാരിയായ ആശ്രിത ഷെട്ടിയുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിൽ പങ്കെടുത്തുള്ളൂ.

തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന നടിയായ ആശ്രിത മോഡൽ കൂടിയാണ്. തുളു സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്തെത്തുന്നത്. ഉദയം എൻഎച്ച് 4, ഒരു കന്നിയും മൂന്ന് കളവാണികളും, ഇന്ദ്രജിത്ത് തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചു. പുതുമുഖ നായകനൊപ്പമുള്ള നാൻ താൻ ശിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രം.

സൂറത്തിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിനു തൊട്ടുപിന്നാലെയാണ് പാണ്ഡെ മുംബൈയിലെത്തിയത്. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ തമിഴ്നാടിനെ തകർത്ത് കിരീട നേട്ടത്തോടെയാണ് പാണ്ഡെ വിവാ​ഹത്തിനായി മുംബെെയിലെത്തിയത്. മത്സരത്തിൽ ഒരു റൺസിനാണ് കർണാടകയുടെ വിജയം. 45 പന്തുകൾ നേരിട്ട പാണ്ഡെ, 60 റൺസെടുത്ത് പുറത്താകാതെ നിന്നു.

Read More >>