ജീവിതത്തിൽ പുത്തൻ ഇന്നിംഗ്സിനൊരുങ്ങി മനീഷ് പാണ്ഡെ; വധു തെന്നിന്ത്യൻ അഭിനേത്രി

ഇരുവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ജീവിതത്തിൽ പുത്തൻ ഇന്നിംഗ്സിനൊരുങ്ങി മനീഷ് പാണ്ഡെ; വധു തെന്നിന്ത്യൻ അഭിനേത്രി

ജീവിതത്തില്‍ പുതിയ ഇന്നിംഗ് തുടങ്ങാനൊരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തെന്നിന്ത്യൻ അഭിനേത്രി ആശ്രിത ഷെട്ടിയുമായുള്ള താരത്തിൻെറ വിവാ​ഹം ഡിസംബർ രണ്ടിന് മുംബൈയിലാകുമെന്നാണ് റിപ്പോർട്ട്.

ഇരുവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ വിജയ് ഹസാരെ ട്രോഫിയിൽ കർണാടകയുടെ ക്യാപ്റ്റനാണ് മുപ്പതുകാരനായ മനീഷ് പാണ്ഡെ. 2015ൽ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറിയ പാണ്ഡെ 23 ഏകദിനങ്ങളിലും 31 ട്വന്റി20കളിലും കളിച്ചിട്ടുണ്ട്.

തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന നടിയായ ആശ്രിത മോഡൽ കൂടിയാണ്. തുളു സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്തെത്തുന്നത്. ഉദയം എൻഎച്ച് 4, ഒരു കന്നിയും മൂന്ന് കളവാണികളും, ഇന്ദ്രജിത്ത് തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചു. പുതുമുഖ നായകനൊപ്പമുള്ള നാൻ താൻ ശിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രം.

Read More >>