ധോണിയുടെ കരിയറിലെ രണ്ടാമത്തെ റണൗട്ട്

ഇതിന് മുമ്പ് 2007ലെ തന്റെ അരങ്ങേറ്റ മത്സരത്തിലാണ് ധോണി റണൗട്ടായത്.

ധോണിയുടെ കരിയറിലെ രണ്ടാമത്തെ റണൗട്ട്

റൺസിനിടയിലൂടെയുള്ള ധോണിയുടെ ഓട്ടം പ്രസിദ്ധമാണ്. അത്രയും വേ​ഗത്തിലാണ് ഇന്ത്യയുടെ മുൻ ക്യാപ്റ്റന്റെ റണ്ണിങ്ങ്. സെമിയിൽ ന്യൂസിലാൻഡിനെതിരെ ധോണിക്ക് പിഴച്ചത് റണിങ്ങിലായിരുന്നു. എന്നാൽ ധോണിയുടെ കരിയറിലെ രണ്ടാമത്തെ മാത്രം റണൗട്ടാണ് സെമിലേത്.

ഇതിന് മുമ്പ് 2007ലെ തന്റെ അരങ്ങേറ്റ മത്സരത്തിലാണ് ധോണി റണൗട്ടായത്. 2007 സെപ്തംബർ 14ന് ബംഗ്ലാദേശിനെതിരെയായിരുന്നു ധോണിയുടെ കരിയർ അരങ്ങേറ്റം. ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ധോണി അന്നും റണ്ണൗട്ടായി. ചിറ്റഗോംഗിൽ നടന്ന മത്സരത്തിൽ മുഹമ്മദ് കൈഫ് പുഷ് ചെയ്ത് ഒരു ക്വിക്ക് സിംഗിളിനു വേണ്ടി ഓടിയ ധോണി സ്ട്രൈക്കർ എൻഡിൽ വെച്ച് റണ്ണൗട്ടാവുകയായിരുന്നു. ഒരു പന്ത് നേരിട്ട ധോണി അന്ന് റണ്ണൊന്നും നേടിയില്ല.

ധോണിയുടെ രണ്ട് റണൗട്ടുകളും ചേർത്ത പടം നടൻ അജു വർഗീസാണ് ഫേസ്ബുക്കിലിട്ടത്. ക്യാപ്റ്റൻ കൂളിന്റെ കടുത്ത ആരാധകനാണ് താനെന്നും അജു ഫേസ്ബുക്കിൽ കുറിച്ചു.


Read More >>