ആളിക്കത്തി പൊള്ളാര്‍ഡ്; ഹൈദരബാദിന് 137 റണ്‍സ് വിജയ ലക്ഷ്യം

പൊള്ളാര്‍ഡിന്റെ ബാറ്റിംഗ് കരുത്തില്‍ നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റിന് 136 എന്ന ഭേദപ്പെട്ട സ്‌കോര്‍ മുംബൈ അടിച്ചെടുക്കുകയായിരുന്നു.

ആളിക്കത്തി പൊള്ളാര്‍ഡ്;  ഹൈദരബാദിന് 137 റണ്‍സ് വിജയ ലക്ഷ്യം

സണ്‍റൈസസ് ഹൈദബാദിന് 137 റണ്‍സ് വിജയലക്ഷ്യം സമ്മാനിച്ച മുംബൈ ഇന്ത്യന്‍സ്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം അവസാന ഓവറുകളില്‍ ആഞ്ഞടിച്ച കിറോണ്‍ പൊള്ളാര്‍ഡിന്റെ ബാറ്റിംഗ് കരുത്തില്‍ നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റിന് 136 എന്ന ഭേദപ്പെട്ട സ്‌കോര്‍ മുംബൈ അടിച്ചെടുക്കുകയായിരുന്നു.

26 പന്തില്‍ രണ്ടു ഫോറും നാല് സിക്‌സുമടക്കം 46 റണ്‍സാണ് പുറത്താകാതെ പൊള്ളാര്‍ഡ് നേടിയത്. കിന്റന്‍ ഡീകോക്ക് (19), ഇഷാന്‍ കിഷന്‍ (17) ഹാര്‍ദിക് പാണ്ഡ്യ (14) എന്നിവരാണ് മുംബൈയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഹൈദരബാദിന് വേണ്ടി സിദ്ധാര്‍ത്ഥ് കൗള്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ്മ, മുഹമ്മദ് നബി, റാഷ്ദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Read More >>