കരുത്തുകാട്ടി ഇം​ഗ്ലണ്ട്, എറിഞ്ഞിട്ട് ന്യൂസിലാൻഡ്; കിവീസിന് 306 റൺസിന്റെ വിജയലക്ഷ്യം

തുടർച്ചയായി രണ്ടാം മത്സരത്തിലും സെഞ്ച്വറി എന്ന നേട്ടം ബെയർസ്റ്റോ സ്വന്തമാക്കി

കരുത്തുകാട്ടി ഇം​ഗ്ലണ്ട്, എറിഞ്ഞിട്ട് ന്യൂസിലാൻഡ്; കിവീസിന് 306 റൺസിന്റെ വിജയലക്ഷ്യം

അവസാന ​ഗ്രൂപ്പ് മത്സരത്തിൽ ഇം​ഗ്ലണ്ടിനെതിരെ ന്യൂസിലൻഡിന് 306 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് നിശ്ചിത അമ്പത് ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 305 റൺസെടുത്തു.

ജയിക്കുന്നവർക്ക് സെമി ഉറപ്പായ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇം​ഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ജോണി ബെയർസ്റ്റോയും ജേസൺ റോയിയും ചേർന്ന് ആദ്യം വിക്കറ്റിൽ തകർത്തടിച്ചു. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 123 റൺസ് അടിച്ചുകൂട്ടിയശേഷമായിരുന്നു 60 റൺസെടുത്ത റോയി പുറത്തായത്.

തുടർന്ന് വന്ന ജോ റൂട്ടിനെ കൂട്ടുപിടിച്ച് ബെയർസ്റ്റോ തകർത്തടിച്ചു. തുടർച്ചയായി രണ്ടാം മത്സരത്തിലും സെഞ്ച്വറി എന്ന നേട്ടം ബെയർസ്റ്റോ സ്വന്തമാക്കി. 99 പന്തിൽ 15 ഫോറും ഒരു സിക്സുമടക്കം 106 റൺസ് നേടി. പിന്നാലെ വന്ന ബാറ്റ്സ്മാൻമാർക്കാർക്കും മികച്ച പ്രകടനം നടത്താനാകാതെ വന്നതോടെ കൂറ്റൻ ടോട്ടൽ എന്ന ഇം​ഗ്ലീഷ് പ്രതീക്ഷ നഷ്ടമായി. 42 റൺസെുത്ത ക്യാപ്റ്റൻ ഒയിൻ മോർ​ഗനാണ് ഓപ്പണർമാർ കഴിഞ്ഞാൽ ഏറ്റവുമധികം റൺസ് നേടിയ ഇം​ഗ്ലീഷ് താരം

അവസാന 20 ഓവറിലെ ന്യൂസിലാൻഡ് ബൗളർന്മാരുടെ പ്രകടനമാണ് കൂറ്റൻ സ്കോറിൽ നിന്ന് ഇം​ഗ്ലണ്ടിനെ തളച്ചത്. 30 ഓവറിൽ 194 റൺസ് നേടിയ ഇം​ഗ്ലണ്ടിനെ 305 റൺസിൽ ഒതുക്കിയത് കിവീസ് ബൗളർമാരുടെ കൃത്യതയാണ്. കിവീസിനായി ജെയിംസ് നീഷാം, ട്രെന്റ് ബോൾട്ട്, മാറ്റ് ഹെന്റി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Read More >>