കറുത്ത് ആം ബാന്‍ഡുമായി പാക് ടീം

പാക് മുന്‍ താരത്തിന്റെയും അമ്പയറുടെയും മരണത്തില്‍ അനുശോചിച്ചാണ് ടീം കറുത്ത ആം ബാന്‍ഡ് ധരിച്ച് മത്സരത്തിനിറങ്ങിയത്.

കറുത്ത് ആം ബാന്‍ഡുമായി പാക് ടീം

ലോകകപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ പാകിസ്താന്‍ കളിക്കുന്നത് കറുത്ത ആം ബാന്‍ഡ് അണിഞ്ഞ്. പാക് മുന്‍ താരത്തിന്റെയും അമ്പയറുടെയും മരണത്തില്‍ അനുശോചിച്ചാണ് ടീം കറുത്ത ആം ബാന്‍ഡ് ധരിച്ച് മത്സരത്തിനിറങ്ങിയത്.

ക്രിക്കറ്റ് താരവും കോച്ചുമായ അക്തര്‍ സര്‍ഫറാസ്, പാകിസ്താനി അമ്പയറായ റിയാസുദ്ദീന്‍ എന്നിവര്‍ക്കുള്ള അനുശോചനം രേഖപ്പെടുത്താനാണ് പാക് ടീം ആം ബാന്‍ഡ് ധരിച്ച് മത്സരത്തിനിറങ്ങിയത്.

1997നും 98നും ഇടയില്‍ പാകിസ്താനായി നാല് അന്താരാഷ്ട്ര മത്സരങ്ങള്‍ സര്‍ഫറാസ് കളിച്ചിട്ടുണ്ട്. ഐസിസിയുടെ എലൈറ്റ് അമ്പയര്‍ പാനലിലുണ്ടായിരുന്ന റിയാസുദ്ദീന്‍, 12 ടെസ്റ്റ് മത്സരങ്ങള്‍ക്ക് പുറമേ ഒട്ടേറെ ഏകദിന മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്.

Read More >>