ഋഷഭ് പന്ത് നാലാം നമ്പറില്‍ കളിപ്പിക്കാന്‍ പറ്റിയ താരമല്ല; ധോനിയുടെ പിന്‍ഗാമിയെന്ന ചര്‍ച്ചകള്‍ സമ്മര്‍ദമുണ്ടാക്കുന്നു: വി.വി.എസ് ലക്ഷ്മണ്‍

ഫോം വീണ്ടെടുക്കുന്നതിനായി പന്തിനെ അഞ്ചാം നമ്പറിലേക്കോ ആറാം നമ്പറിലോ ഇറക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ഋഷഭ് പന്ത് നാലാം നമ്പറില്‍ കളിപ്പിക്കാന്‍ പറ്റിയ താരമല്ല; ധോനിയുടെ പിന്‍ഗാമിയെന്ന ചര്‍ച്ചകള്‍ സമ്മര്‍ദമുണ്ടാക്കുന്നു: വി.വി.എസ് ലക്ഷ്മണ്‍

ഋഷഭ് പന്ത് നാലാം നമ്പറില്‍ കളിപ്പിക്കാന്‍ പറ്റിയ താരമല്ലെന്ന് മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മണ്‍. പന്തിന്റെ ബാറ്റിങ് ശൈലി നാലാം നമ്പര്‍ ബാറ്റിങ് സ്ഥാനത്തിന് യോജിക്കുന്നതല്ല. ശ്രേയസ് അയ്യരോ ഹാര്‍ദിക് പാണ്ഡ്യയോ ആണ് നാലാം നമ്പര്‍ സ്ഥാനത്ത് ബാറ്റു ചെയ്യാന്‍ കൂടുതല്‍ അനുയോജ്യരെന്നും ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു.

ധോനിയുടെ പിന്‍ഗാമിയെന്ന നിലയിലെ ചര്‍ച്ചകള്‍ പന്തില്‍ സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. ഫോം വീണ്ടെടുക്കുന്നതിനായി പന്തിനെ അഞ്ചാം നമ്പറിലേക്കോ ആറാം നമ്പറിലോ ഇറക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ആക്രമിച്ച് കളിക്കുന്നതാണ് പന്തിൻെറ രീതി. ബാറ്റിങ് ഓര്‍ഡറില്‍ അദ്ദേഹത്തെ താഴേക്ക് ഇറക്കിയാല്‍ സ്വതസിദ്ധമായ കളി പുറത്തെടുക്കാന്‍ പന്തിനാകുമെന്നും ലക്ഷ്മൺ പറഞ്ഞു.

ഏറെ പ്രതീക്ഷയോടെ ടീമിലെത്തിയ പന്തിൻെറ തുടരെത്തുടരെയുള്ള മോശം പ്രകടനങ്ങള്‍ ടീമില്‍ താരത്തിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള രണ്ട് മത്സരങ്ങളിലും പന്ത് പരാജയപ്പെട്ടു. രണ്ടാം മത്സരത്തിൽ 20 പന്തില്‍ നിന്ന് 19 റണ്‍സ് മാത്രമാണ് പന്തിന് നേടാനായത്.

Read More >>