രഞ്ജി ട്രോഫിയിൽ ആദ്യ ജയം പിടിച്ച് കേരളം; കരുത്തരായ പഞ്ചാബിനെ തകർത്തു

അവസാന ഇന്നിം​ഗ്സിൽ 146 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ പഞ്ചാബിനെ ഏഴ് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയുടെ മികവിലാണ് കേരളം തകർത്തത്.

രഞ്ജി ട്രോഫിയിൽ ആദ്യ ജയം പിടിച്ച് കേരളം; കരുത്തരായ പഞ്ചാബിനെ തകർത്തു

രഞ്ജി ട്രോഫി ക്രിക്കറ്റിൽ തുടർച്ചയായ തോൽവികൾക്ക് ശേഷം കേരളം വിജയം കണ്ടെത്തി. തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ 21 റൺസിനാണ് കേരളം പഞ്ചാബിനെ തകർത്തത്. അവസാന ഇന്നിം​ഗ്സിൽ 146 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ പഞ്ചാബിനെ ഏഴ് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയുടെ മികവിലാണ് കേരളം തകർത്തത്.

സ്കോർ- കേരളം: 227 & 136, പഞ്ചാബ്: 218 & 124. 23.1 ഓവർ എറിഞ്ഞ് 51 റൺസ് വഴങ്ങിയാണ് സക്സേന ഏഴ് പഞ്ചാബ് താരങ്ങളെ കൂടാരം കയറ്റിയത്. ആദ്യ ഇന്നിം​ഗ്സിൽ ഏഴ് വിക്കറ്റെടുത്ത എം.ഡി.നിഥീഷ് ഒരു വിക്കറ്റെടുത്തപ്പോൾ സിജോമോൻ ജോസഫ് രണ്ട് വിക്കറ്റ് വീഴ്ത്തി പട്ടിക പൂർത്തിയാക്കി.

മുന്നേറ്റ നിര തകര്‍ന്നടിഞ്ഞ് ഒരു ഘട്ടത്തില്‍ എട്ടിന് 89 റണ്‍സെന്ന നിലയില്‍ കൂപ്പുകുത്തിയ പഞ്ചാബിന് മായങ്ക് മാര്‍ക്കണ്ഡെയും (23) സിദ്ധാര്‍ഥ് കൗളും (22) പ്രതീക്ഷ നൽകിയിരുന്നെങ്കിലും കൗളിനെ പുറത്താക്കി നിധീഷ് വിജയം ചോരാതെ കാത്തു. മായങ്ക് മാര്‍ക്കണ്ഡെയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. പഞ്ചാബ് നിരയില്‍ മൂന്നു പേര്‍ പൂജ്യത്തിന് പുറത്തായി.

Read More >>