എന്താണ് പന്തേ?..; എന്ത് പ്രഹസനമാണ് സഹോ- രോഷം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ

പന്ത് വിക്കറ്റ് കീപ്പിംഗിന്‍റെ പ്രാഥമിക പാഠങ്ങള്‍ പോലും മറന്നോയെന്നാണ് ആരാധകർ ചോദിക്കുന്നത്.

എന്താണ് പന്തേ?..; എന്ത് പ്രഹസനമാണ് സഹോ- രോഷം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ

അടുത്തിടെയായി കളിക്കളത്തിൽ മോശം ഫോം തുടരുന്ന ഋഷഭ് പന്തിനെതിരെ ചില മുറുമുറുപ്പുകൾ സോഷ്യൽ മീഡിയയിൽ ഉയരാൻ തുടങ്ങിയിട്ട് നാളേറെയായി. ബം​ഗ്ലാദേശിനെതിരായ അദ്യ മത്സരത്തിൽ ഇന്ത്യൻ തോൽവിക്ക് ആക്കം കൂട്ടിയത് പന്താണെന്ന് വിമർശനം തെല്ലൊന്നുമല്ല ഉയർന്നത്.

അനവസരത്തിൽ ഡിആർഎസ് വിളിക്കാൻ ക്യാപ്റ്റൻ രോഹിത് ശർമയെ പ്രേരിപ്പിച്ചും ശിഖർ ധവാന്റെ റണ്ണൗട്ടിനു വഴിയൊരുക്കിയതിനെയും തുടർന്ന് ആരാധകർ കലിപ്പിലാവുകയും ചെയ്തു. ഇപ്പോഴിതാ ഇതിൻെറ കലിയടങ്ങും മുന്നെ മറ്റൊരു മണ്ടത്തരം ചെയ്ത് വീണ്ടും വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് താരമിപ്പോൾ.

രാജ്‌കോട്ട് ടി20യില്‍ അമിതാവേശം കാട്ടി ബംഗ്ലാദേശിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കാനുള്ള സുവര്‍ണാവസരമാണ് പന്ത് നഷ്ടപ്പെടുത്തിയത്. യുസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ ആറാം ഓവറില്‍ ലിറ്റന്‍ ദാസിന്‍റെ വിക്കറ്റ് പിഴുതെങ്കിലും സ്റ്റംപിന്‍റെ മുന്നോട്ടുകയറിയാണ് പന്ത് കൈക്കലാക്കിയത് എന്ന് മൂന്നാം അംപയര്‍ കണ്ടെത്തുകയായിരുന്നു. ഈ സമയമാകട്ടെ ലിറ്റൻ ക്രീസിന് ഏറെദൂരം പുറത്തായിരുന്നു.

ഇതോടെ പന്ത് വിക്കറ്റ് കീപ്പിംഗിന്‍റെ പ്രാഥമിക പാഠങ്ങള്‍ പോലും മറന്നോയെന്നാണ് ആരാധകർ ചോദിക്കുന്നത്. ഈ പോക്കുപോയാല്‍ ഋഷഭ് പന്തിനെ ടീം മാനേജ്‌മെന്‍റിന് എത്രനാള്‍ പിന്തുണയ്ക്കുമെന്ന് കാത്തിരുന്നു കാണാമെന്നും പറയുന്നവരുണ്ട്. ഇനിയെങ്കിലും ധോണിയെ കണ്ട് കുറച്ചെങ്കിലും പഠിക്കാനാണ് ചിലർ പറയുന്നത്. ഇതിനിടെ പന്തിനെ ഇവിഎം വഴിയാണോ ടീമിലേക്ക് തിരഞ്ഞെടുത്തതെന്നും ചോദിക്കുന്നവരുണ്ട്.

Read More >>