പുതിയ റെക്കോർഡ് നേട്ടവുമായി ഹിറ്റ്മാൻ

സച്ചിനെ മറികടന്നാണ് രോഹിത് പുതിയ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.

പുതിയ റെക്കോർഡ് നേട്ടവുമായി ഹിറ്റ്മാൻ

ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ പുതിയ റെക്കോർഡ് നേട്ടുമായി രോഹിത് ശർമ്മ. ഏകദിനത്തിൽ ഒരു ടീമിനെതിരെ കുറഞ്ഞ ഇന്നിം​ഗ്സുകളിൽ 2000 റൺസ് നേടുന്ന താരമെന്ന റെക്കോർഡ് രോഹിത്തിന്റെ പേരിലായി. ഓസ്ട്രേലിയക്കെതിരെ 37 ഇന്നിം​ഗുകളിൽ നിന്നാണ് രോ​ഹിത് നേട്ടം കൈവരിച്ചത്. 40 മത്സരങ്ങളിൽ നിന്നാണ് സച്ചിൻ ഈ നേട്ടം കൈവരിച്ചത്.

സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സാണ് (44 ഇന്നിംഗ്‌സുകള്‍) മൂന്നാമത്. ശ്രീലങ്കയ്‌ക്ക് എതിരെ 44 ഇന്നിംഗ്‌സില്‍ നിന്ന് രണ്ടായിരം ക്ലബിലെത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും 45 ഇന്നിംഗ്‌സില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ എം എസ് ധോണിയുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ രണ്ടായിരത്തിലധികം റണ്‍സ് നേടിയ നാലാം താരം കൂടിയാണ് രോഹിത് ശര്‍മ്മ. സച്ചിന്‍ (3077), ഡെസ്‌മണ്ട് ഹെയ്‌ന്‍സ് (2262), വിവിയന്‍ റിച്ചാര്‍ഡ്‌സ് (2187) എന്നിവരാണ് രോഹിതിന് മുന്നിലുള്ളത്. എന്നാല്‍ ഇവരില്‍ കൂടുതല്‍ ബാറ്റിംഗ് ശരാശരിയുള്ളത് രോഹിതിനാണ്. 62.68 ആണ് രോഹിതിന്‍റെ ശരാശരി.

ഓവലില്‍ അര്‍ദ്ധ സെഞ്ചുറി നേടിയ രോഹിത് 70 പന്തില്‍ 57 റണ്‍സെടുത്ത് പുറത്തായി. കോള്‍ട്ടര്‍ നൈലിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. മൂന്ന് ഫോറും ഒരു സിക്‌സും രോഹിത് നേടി.

Read More >>