കാലുപിടിച്ച് ആരാധകന്‍, ഉരുണ്ട് വീണ് രോഹിത് ശര്‍മ്മ

താരത്തിന്റെ അടുത്തേക്ക് ആരാധകൻ ഓടിയെത്തി കാലിൽ പിടിക്കാൻ ശ്രമിച്ചു. എന്നാൽ ഇരുവരും നിലതെറ്റി താഴെ വീഴുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമത്തിൽ വൈറലായി.

കാലുപിടിച്ച് ആരാധകന്‍, ഉരുണ്ട് വീണ് രോഹിത് ശര്‍മ്മ

പൂനെ: ഇന്ത്യ -ദക്ഷിണാഫ്രിക്ക മത്സരത്തിനിടയിൽ ആരാധകന്റെ സ്‌നേഹപ്രകടനത്തിനിടെ നിലത്തു വീണ് രോഹിത് ശർമ്മ. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ സ്ലീപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന താരത്തിന്റെ അടുത്തേക്ക് ആരാധകൻ ഓടിയെത്തി കാലിൽ പിടിക്കാൻ ശ്രമിച്ചു. എന്നാൽ ഇരുവരും നിലതെറ്റി താഴെ വീഴുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമത്തിൽ വൈറലായി.

Here Is The Clear Pic 😍🙇‍♂️#RohitSharma @ImRo45 pic.twitter.com/LIPMKbfZRT

സെനുരൻ മുത്തുസ്വാമി ഔട്ടായി വെർനൻ ഫിലാൻഡർ ബാറ്റ് ചെയ്യാൻ ക്രീസിലെത്തുന്ന സമയം കൊണ്ടാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിക്കയറി രോഹിത് ശർമയുടെ അടുത്തെത്തിയത്. രോഹിത്തും ആരാധകനും ചേർന്ന് വീഴുന്നത് കണ്ട് സഹതാരങ്ങൾക്കും ചിരിവന്നു.

എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരിലെ അശ്രദ്ധയാണ് ഇത്തരം പ്രശ്നങ്ങള്‍ക്കു കാരണമെന്ന് കമന്ററി പാനലിലുണ്ടായിരുന്ന സുനിൽ ഗാവസ്‌കർ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ കാണികളെ ശ്രദ്ധിക്കാതെ കളി കണ്ടുകൊണ്ടിരിക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. ഇന്ത്യയിൽ സ്ഥിരമായി ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതായും സുരക്ഷാ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചാൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ - ദക്ഷിണാഫ്രിക്ക പരമ്പരയ്ക്കിടെ ഇത് മൂന്നാം തവണയാണ് ആരാധകർ ഗ്രൗണ്ടിലെത്തി താരങ്ങളുടെ അടുത്ത് സ്നേഹപ്രകടനം നടത്തുന്നത്.

Read More >>