പുത്തൻ ലോ​ഗോ; പുതിയ തുടക്കം, ശുഭ പ്രതീക്ഷയിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ

തലയിൽ കിരീടമുള്ള സിംഹമാണ് ബാംഗ്ലൂരിന്റെ പുതിയ ലോഗോയിലുള്ളത്.

പുത്തൻ ലോ​ഗോ; പുതിയ തുടക്കം, ശുഭ പ്രതീക്ഷയിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ

ആരാധകരെ ആശങ്കയിലാക്കിയാണ് അടുത്തിടെ ഐപിഎൽ ടീമായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ തങ്ങളുടെ സമൂഹ‌മാധ്യമ അക്കൗണ്ടുകളിൽ നിന്ന് പ്രൊഫൈൽ ചിത്രങ്ങളെല്ലാം നീക്കിയത്. എന്തു കാരണത്താലാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നില്ല.

ബാംഗ്ലൂർ താരങ്ങളായ വിരാട് കോഹ്ലി, യുസ്വേന്ദ്ര ചഹൽ, എബി ഡിവില്ലിയേഴ്സ് എന്നിവരും ഇക്കാര്യത്തിൽ ആകാംക്ഷ പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ചിത്രങ്ങൾ മാറ്റിയതോടെ ബാംഗ്ലൂർ ഫ്രാഞ്ചൈസി പുതിയ പേരിലേക്ക് മാറാൻ പോവുകയാണെന്ന് പോലും വാർത്തകൾ വന്നിരുന്നു.

ഇപ്പോളിതാ തങ്ങളുടെ പുതിയ ​ലോ​ഗോ പുറത്തിറക്കിയിരിക്കുയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ‌. തലയിൽ കിരീടമുള്ള സിംഹമാണ് ബാംഗ്ലൂരിന്റെ പുതിയ ലോഗോയിലുള്ളത്. അതേ സമയം പുതിയ ലോഗോയെക്കുറിച്ച് ആരാധകർക്കിടയിൽ സമ്മിശ്ര അഭിപ്രായമാണുള്ളത്. പുതിയ ദശാബ്ദത്തിൽ പുതിയ ലോഗോ തങ്ങൾക്ക് ഭാഗ്യം കൊണ്ട് വരുമെന്നാണ് ബാംഗ്ലൂർ ഫ്രാഞ്ചൈസിയുടെ പ്രതീക്ഷ. ഇതിനായി കാത്തിരിക്കുകയാണ് ടീമും ആരാധകരും.

Next Story
Read More >>