ധോണി വിരമിക്കുന്നുണ്ടോ; ഭാര്യ സാക്ഷിക്കു പറയാനുള്ളത് ഇതാണ്

ധോണിയോട് ഒന്നിച്ചുള്ള ചിത്രം ക്യാപ്റ്റന്‍ വിരാട് കോലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നത്.

ധോണി വിരമിക്കുന്നുണ്ടോ; ഭാര്യ സാക്ഷിക്കു പറയാനുള്ളത് ഇതാണ്

മുംബൈ: ഭര്‍ത്താവും ടീം ഇന്ത്യ മുന്‍ നായകനുമായ മഹേന്ദ്രസിങ് ധോണിയുടെ റിട്ടയര്‍മെന്റ് അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് ഭാര്യ സാക്ഷി ധോണി. ഓസ്‌ട്രേലിയക്കെതിരെയുള്ള ട്വിന്റി 20 വിജയത്തിന് ശേഷം ധോണിയോട് ഒന്നിച്ചുള്ള ചിത്രം ക്യാപ്റ്റന്‍ വിരാട് കോലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നത്.

' ഞാന്‍ ഒരിക്കലും മറക്കാത്ത കളി. പ്രത്യേക രാവ്. ഈ മനുഷ്യന്‍ എന്ന ഒരു ഫിറ്റ്‌നസ് ടെസ്റ്റിനെന്ന പോലെ ഓടിച്ചു' - എന്നാണ് ചിത്രത്തിന് കോലി അടിക്കുറിപ്പ് നല്‍കിയത്. ധോണിക്കു മുമ്പില്‍ വണങ്ങി നല്‍ക്കുന്നതാണ് ചിത്രം.

ഇതിനെ അഭ്യൂഹം എന്നു വിളിക്കാം എന്നായിരുന്നു ചിത്രത്തോട് ട്വിറ്ററില്‍ സാക്ഷിയുടെ പ്രതികരണം.

നേരത്തെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് ടീം പ്രഖ്യാപിക്കവെ ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ മുഖ്യസെലക്ടര്‍ എം.എസ്.കെ പ്രസാദ് തള്ളിയിരുന്നു.

Next Story
Read More >>