ഭാര്യക്ക് അടികുറിപ്പിട്ടു; ഇന്‍സ്റ്റഗ്രാമില്‍ തിളങ്ങി സെവാഗ്

താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന്റെ അടിക്കുറിപ്പാണ് വൈറലായത്.

ഭാര്യക്ക് അടികുറിപ്പിട്ടു; ഇന്‍സ്റ്റഗ്രാമില്‍ തിളങ്ങി സെവാഗ്

സെലിബ്രിറ്റികള്‍ സാമൂഹ്യമാധ്യമങ്ങളിലിടുന്ന ചിത്രങ്ങളാണ് പൊതുവെ ചര്‍ച്ചയാകാറ്, എന്നാല്‍ ഇത്തവണ വീരേന്ദ്രസെവാഗ് ആരാധകപ്രശംസ നേടിയത് രസകരമായ അടിക്കുറിപ്പിലൂടെയാണ്. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന്റെ അടിക്കുറിപ്പാണ് വൈറലായത്.

ഭാര്യ ആരതി സെവാഗുമൊത്തുള്ള മനോഹരമായ ഒരു ചിത്രത്തിനൊപ്പം സെവാഗ് എഴുതിയത് ഇങ്ങനെയാണ് ' നല്ലൊരു ഭാര്യ അവളുടെ തെറ്റിന് ഭര്‍ത്താവിനോട് പൊറുക്കും' വാക്കുകള്‍ക്ക് ശേഷം ഒരു സ്മൈലിയോടൊപ്പം വിസ്മയങ്ങള്‍ സമ്മാനിക്കുന്ന ഭാര്യയോടൊപ്പം മനോഹരമായ ജീവിതം നയിക്കുന്നു എന്നും കുറിച്ചു.

അമേരിക്കയിലെ ഹാസ്യതാരം മില്‍ട്ടണ്‍ ബെര്‍ലെയുടെ രസകരമായ വാക്കുകളാണ് സെവാഗ് ഇന്‍സ്റ്റയില്‍ കുറിച്ചത്. പോസ്റ്റിന് കമന്റ് ചെയ്തവരും, ഷെയര്‍ ചെയ്തവരുമെല്ലാം ഭര്‍ത്താക്കന്മാരാണ് എന്ന് എടുത്തുപറയേണ്ടല്ലോ!

Read More >>