തകർന്നടിഞ്ഞ് ഇം​ഗ്ലണ്ട്; ഓസീസിന് 64 റൺസ് വിജയം

ഓസ്​ട്രേലിയ ലോകകപ്പിൽ സെമിയിലെത്തുന്ന ആദ്യ ടീമായി

തകർന്നടിഞ്ഞ് ഇം​ഗ്ലണ്ട്; ഓസീസിന് 64 റൺസ് വിജയം

ആതിഥേയരായ ഇംഗ്ലണ്ടിനെ തകർത്ത്​ ഓസ്​ട്രേലിയ ലോകകപ്പിൽ സെമിയിലെത്തുന്ന ആദ്യ ടീമായി. ആദ്യം ബാറ്റ്​ ചെയ്​ത്​ ഏ​ഴു​ വി​ക്ക​റ്റി​ന്​ 285 റ​ൺ​സെ​ടു​ത്ത ഓസീസ്​ ഇംഗ്ലണ്ടിന്റെ ഇന്നിങ്​സ്​ 44.4 ഓവറിൽ 221ന്​ അവസാനിപ്പിച്ച്​ 64 റൺസി​ന്റെ മികച്ച വിജയം സ്വന്തമാക്കി.

ടൂ​ർ​ണ​മന്റി​ൽ ര​ണ്ടാം സെ​ഞ്ച്വ​റി നേ​ടി​യ ക്യാ​പ്​​റ്റ​ൻ ആ​രോ​ൺ ഫി​ഞ്ചി​ന്റെയും (100) മി​ക​ച്ച ഫോം ​തു​ട​രു​ന്ന ഡേ​വി​ഡ്​ വാ​ർ​ണ​റിന്റെയും (53) മികവിൽ ഭേദപ്പെട്ട സ്​കോറുയർത്തിയശേഷം തകർത്തെറിഞ്ഞ ഇടംകൈ പേസർമാരുടെ കരുത്തിലായിരുന്നു ഓസീസ്​ വിജയം. ജാസൺ ബെഹറെൻ ഡോഫ്​ അഞ്ചും മിച്ചൽ സ്​റ്റാർക്​ നാലും വിക്കറ്റ്​ വീഴ്​ത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലും വീരോചിത പോരാട്ടം കാഴ്​ചവെച്ച ബെൻ സ്​റ്റോക്​സ്​ (89) മാത്രമാണ്​ ഇംഗ്ലണ്ട്​ നിരയിൽ പൊരുതിയത്​. ജോണി ബെയർസ്​റ്റോ (27), ക്രിസ്​ വോക്​സ്​ (26), ജോസ്​ ബട്​ലർ (25), ആദിൽ റഷീദ്​ (25) എന്നിവരാണ്​ രണ്ടക്കം കടന്ന മറ്റുള്ളവർ.

Read More >>