താങ്കളുടെയത്ര ബാറ്റിങ് മികവില്ല; തൊട്ടടുത്ത പന്ത് ഓർമ്മയുണ്ടോ?; ഹർദികിൻെറ പരിഹാസത്തിന് സഹീറിൻെറ മറുപടി

മുതിര്‍ന്ന താരത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു പാണ്ഡ്യയുടെ ആശംസ. ഇതോട പാണ്ഡ്യക്ക് നേരെ സഹീർ ആരാധകരും മറ്റും കട്ടകലിപ്പിലായിരുന്നു.

താങ്കളുടെയത്ര ബാറ്റിങ് മികവില്ല; തൊട്ടടുത്ത പന്ത് ഓർമ്മയുണ്ടോ?; ഹർദികിൻെറ പരിഹാസത്തിന് സഹീറിൻെറ മറുപടി

മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന് വ്യത്യസ്തമായി രീതിയിൽ ജന്മദിനാശംസകള്‍ നേരാൻ ശ്രമിച്ച് പുലിവാലു പിടച്ചിരിക്കുയാണ് ഹര്‍ദിക് പാണ്ഡ്യ. മുതിര്‍ന്ന താരത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു പാണ്ഡ്യയുടെ ആശംസ. ഇതോട പാണ്ഡ്യക്ക് നേരെ സഹീർ ആരാധകരും മറ്റും കട്ടകലിപ്പിലായിരുന്നു. ഇപ്പോഴിതാ പാണ്ഡ്യയുടെ ട്വീറ്റിന് മറുപടിയുമായി സഹീർ തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്.

തികച്ചും സൗമ്യമായാണ് സഹീർ പാണ്ഡ്യയുടെ പരിഹാസത്തിന് മറുപടി നൽകിയിരിക്കുന്നത്. എനിക്ക് താങ്കളുടെയത്ര ബാറ്റിങ് മികവില്ലെന്നത് ശരിയാണെന്നും എന്നാൽ ജന്മദിനം തൊട്ടടുത്ത പന്തുപോലെ മികച്ചതായിരുന്നുവെന്നാണ് സഹീറിൻെറ മറുപടി.

'ഹഹഹഹ... ആശംസകൾക്ക് നന്ദി ഹാർദിക്. എനിക്ക് താങ്കളുടെയത്ര ബാറ്റിങ് മികവില്ലെന്നത് ശരിയാണ്. എങ്കിലും എന്റെ ജന്മദിനം ഇതേ മത്സരത്തിൽ നിങ്ങൾക്കെതിരെ ഞാൻ എറിഞ്ഞ അടുത്ത പന്തുപോലെ മികച്ചതായിരുന്നു.'-സഹീർ കുറിച്ചു.

നേരത്തെ തൻെറ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഹർദിക് സഹീറിന് ആശംസകൾ നേർന്നത്. ഇതിനോടൊപ്പം ഒരു മത്സരത്തിനിടെ സഹീറിന്റെ പന്ത് ഹര്‍ദിക് ബൗണ്ടറി കടത്തുന്നതിൻെറ വീഡിയോ പങ്കുവെക്കുകയും 'ഞാന്‍ അടിച്ചു പറത്തിയതു പോലെ നിങ്ങളും അടിക്കുമെന്ന് കരുതുന്നു.' എന്നും കൂടി കുറിച്ചു. ഇതെനെ കടന്ന കയ്യായാണ് ആരാധകർ വിലയിരുത്തിയത്.

ഇതോടെ രൂക്ഷമായ പ്രതികരണമാണ് ആരാധകർ നടത്തിയത്. പാണ്ഡ്യയുടേത് വില കുറഞ്ഞ പ്രശസ്തിക്കുവേണ്ടി മുതിര്‍ന്ന കളിക്കാരനെ അപമാനിക്കുന്ന പ്രവർത്തിയാണെന്നാണ് ചിലർ പറയുന്നത്. ഇനിയൊരിക്കൽ കൂടെ സഹീറിൻെറ മുന്നിൽ വന്നാൽ ഇന്‍സ്വിങ് യോര്‍ക്കറിലൂടെ കാല്‍വിരലുകള്‍ ഒടിച്ചെടുക്കും എന്നും ചിലർ ഹർദികിന് മുന്നറിയിപ്പ് നൽകിയിരുന്നു.

Next Story
Read More >>