ബാബുഭായ് പാടും, ഷാര്‍ജയിലെ റയാന്‍ ഹോട്ടലില്‍

കോഴിക്കോട് മിഠായിത്തെരുവില്‍ പാടരുതെന്ന് പറഞ്ഞ് പൊലീസ് ഓടിച്ച തെരുവു ഗായകന്‍ ബാബു ഭായും കുടുംബവും ഷാര്‍ജയിലെ റയാന്‍ ഹോട്ടലില്‍ പാടും. വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്കാണു പാട്ട് തുടങ്ങുക

ബാബുഭായ് പാടും, ഷാര്‍ജയിലെ റയാന്‍ ഹോട്ടലില്‍പടം : വിശ്വജിത്ത് പി കെ

കോഴിക്കോട് : കോഴിക്കോടന്‍ തെരുവുകളുടെ സ്വന്തം ഗായകന്‍ ബാബുഭായ് ഷാര്‍ജയിലെ റയാന്‍ ഹോട്ടലില്‍ പാടും. യു. എ. ഇ യിലെ മലയാളികളായ സംഗീത പ്രേമികളാണു , ബാബുഭായിയേയും കുടുംബത്തേയും ഷാര്‍ജയില്‍ പാടാന്‍ ക്ഷണിച്ചിരിക്കുന്നത്. ഡിസംബര്‍ 7 നു ഷാര്‍ജ അല്‍ ഖാസിമിയ റയാന്‍ ഹോട്ടലിലാണു തെരുവിന്റെ ഗായകന്‍ പാടുക.


ഫോട്ടോ : വിശ്വജിത്ത് പി കെഫോട്ടോ : വിശ്വജിത്ത് പി കെ

സംഗീത പരിപാടിയെക്കുറിച്ച് സംഘാടകര്‍ എഴുതിയ കുറിപ്പില്‍ നിന്ന് . ' യു എ ഇ യിലേക്ക് ആദ്യമായി ഒരു തെരുവുഗായകന്‍ ക്ഷണിക്കപ്പെടുമ്പോള്‍ അതാരാണെന്ന ചോദ്യത്തിനേ പ്രസക്തിയില്ല. തെരുവുപാട്ടിന് സംഗീതലോകത്ത് വിലാസമുണ്ടാക്കിയ ബാബുഭായ് 2018 ഡിസംബര്‍ 7 ന് വെള്ളിയാഴ്ച്ച വൈകു.5 മണിക്ക് ഷാര്‍ജ റയാന്‍ ഹോട്ടൽ ഹാളിൽ പാടുകയാണ്. തീരാത്ത പാട്ടിന്‍റെ തീരത്ത് ബാബുഭായിക്കും കുടുംബത്തിനുമൊപ്പമിരിക്കാന്‍ ഉള്ളില്‍ പാട്ടുള്ള എല്ലാരെയും ഏറെ ഇഷ്ടത്തോടെ ക്ഷണിക്കുന്നു..'

ഈ പരിപാടിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ വിളിക്കേണ്ട നമ്പറുകള്‍ - ഷാഹുല്‍ - 00971 - 50 - 576 357 , 00971 - 055 95 66 702

വിശദമായ വായനക്ക്

ഒരു തെരുവുപാട്ടിന്റെ കഥRead More >>