കവിതയാണെന്റെ മതം

അറിയാമല്ലോ, രാജ്യം കെടുതിയില്‍. മുന്‍കാലങ്ങളിലേത് പോലെയല്ല വെളുത്ത റേഷന്‍ കാര്‍ഡുകള്‍ക്കും ഉപഗ്രഹസം പ്രേഷണങ്ങള്‍ക്കും സമരങ്ങള്‍ക്കും ജലസംഭരണികള്‍ക്കും ഇടയില്‍ ആരോരുമറിയാതെ നടന്ന ഒരു സാധാരണ കൂട്ടുക്യഷിയിലെ വെള്ളമാണു ഇത്രയും കോപിക്കുന്നത്. ഈ വെള്ളത്തിന്റെ രാസപരിശോധനയില്‍ ഉറ കൂടിയ പിറപ്പിന്റെ പുളിയും കളിയും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് ( വെള്ളപ്പൊക്കത്തില്‍, കവിതയുടെ കവിതകള്‍ )

കവിതയാണെന്റെ മതംphoto by Charlie Holt , Jigsaw

തൃശ്ശൂർ: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാളിയുടെ ധൈഷണിക മണ്ഡലത്തില്‍ വരകളിലൂടെയും വരികളിലൂടെയും ഇടപെടല്‍ നടത്തുന്ന കവിയും ചിത്രകാരിയുമാണു കവിത ബാലകൃഷ്ണൻ. പതിമ്മൂന്നാം വയസ്സില്‍ ചിത്രരചനയ്ക്കുള്ള സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ് നേടിയത് മുതല്‍ നേരിട്ടും അല്ലാതെയും കവിത മലയാളത്തിന്റെ മനസ്സ് പല രീതികളില്‍ പങ്കു വച്ചു. കഴിഞ്ഞ ബിനാലെ കാലത്ത് ആഗോള കലാപ്രസ്ഥാനമായ ജിഗ്സൌ ആര്‍ട്ടിസ്റ്റ് കളക്ടീവിന്റെ ഒരു ചിത്ര കലാപ്രദര്‍ശനം ഫോര്‍ട്ട് കൊച്ചിയില്‍ നടന്നു. ഇംഗ്ലണ്ടുകാരായ ചാര്‍ളി ഹോള്‍ട്ടും, ഹിലാരി ഹോള്‍ട്ടും പങ്ക് ചേര്‍ന്ന ആ പ്രദര്‍ശനത്തില്‍ കേരളത്തില്‍ നിന്നും കൂട്ടു ചേര്‍ന്ന കവിതയുടെ കവിതാചിത്രം കാണുക. ഈ ക്ഷേത്രങ്ങളെല്ലാം കെട്ടിടങ്ങളാണല്ലോ എന്നായിരുന്നു അതിലെ ചോദ്യം

ഈ ക്ഷേത്രങ്ങളെല്ലാം കെട്ടിടങ്ങളാണല്ലോ ?

ഈ വര്‍ത്തമാനത്തിനു മുന്‍പ് കവിത ബാലകൃഷ്ണൻ വാര്‍ത്തകളിലേക്ക് വന്നത്, ലളിത കലാ അക്കാദമി അംഗത്വം രാജി വച്ചപ്പോഴായിരുന്നു. ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് സവര്‍ണ്ണ ശക്തികളും ,ലളിത കലാ അക്കാദമിയും അപമാനം കാണിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു കവിതയുടെ രാജി. അന്നത്തെ രാജിക്കത്തിലെ പ്രസക്തഭാഗങ്ങള്‍

പൊതുവായ നമ്മുടെ സമൂഹജീവിതത്തില്‍ എന്ന പോലെത്തന്നെ, കലയുടെ രംഗത്തും ഒരേ നീതി എല്ലാവര്‍ക്കും കിട്ടുന്ന സ്വതന്ത്ര പൊതുവിടത്തിനായി സന്ധിയില്ലാത്ത പ്രവര്‍ത്തനമാണ് ഇടതുപക്ഷ ഗവന്മേണ്ട് ഭരിക്കുന്ന സര്‍ക്കാര്‍ നിയോഗിച്ച ഈ ഭരണസമിതി കാഴ്ചവയ്‌ക്കെണ്ടത് എന്നു ഞാന്‍ കരുതുന്നു.

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇക്കഴിഞ്ഞ ദിവസം അശാന്തന്‍ എന്ന ചിത്രകാരന്റെ മൃതദേഹം അക്കാദമിയുടെ സ്വാതന്ത്ര്യപ്രകാരം മുന്‍ വാതിലിലൂടെ കടത്തിക്കൊണ്ടുവരാനും മുന്നിലെ പന്തലില്‍ത്തന്നെ അന്ത്യദര്‍ശനത്തിന് വയ്ക്കാനും കേരള ലളിതകലാ അക്കാദമിക്ക് കഴിഞ്ഞില്ല. അതിലേയ്ക്ക് മുന്‍പൊന്നും ഇല്ലാത്ത വിധം സംഘപരിവാര്‍ ശക്തികളുടെ അനുമതി വേണ്ടിവരുമെന്ന അവസ്ഥയുണ്ടായി. വരുംവരായ്കകളും രാഷ്ട്രീയമായ ശരികേടുകളും ആലോചിക്കാതെ അവരുമായി മദ്ധ്യസ്ഥപ്പെട്ടു. പാര്‍ശ്വത്തിലുള്ള വഴിയിലൂടെയാണ് മൃതദേഹം കടത്തിയത്. അതോടെ അശാന്തനെ മരണാനന്തരം അക്കാദമിയും അക്ഷരാര്‍ത്ഥത്തില്‍ അപമാനിച്ചു.

വര്‍ഗ്ഗീയതയ്‌ക്കെതിരെയുള്ള പ്രതിരോധം ഈ നാട്ടില്‍ ദുര്‍ബലമാകുന്നുവെന്ന വളരെ തെറ്റായ അടയാളം ഇത് സമൂഹത്തില്‍ വിക്ഷേപിച്ചുകഴിഞ്ഞു. അക്കാദമി ഇക്കാര്യത്തില്‍ മതേതര ജനാധിപത്യ രാഷ്ട്രീയബോധമുള്ള പൊതുജനത്തോട് മാപ്പ് പറയേണ്ട അവസ്ഥയുണ്ട്.

ഇനി ഏറ്റവും പുതിയ വര്‍ത്തമാനത്തിലേക്ക്. ശബരിമല, കവിത, കുടുംബം, അച്ഛന്‍ ...കവിത ബാലകൃഷ്ണൻ ഫൈന്‍ ആര്‍ട്ട്സ് കോളേജിലെ തന്റെ ഓഫീസില്‍ തത്സമയം

ക്യാമറ : ശരത് കെ


കവിതയും അച്ഛന്‍ ബാലകൃഷ്ണൻ അഞ്ചത്തും

ക്