പ്രിയപ്പെട്ട വായനക്കാരന് സ്‌നേഹപൂര്‍വ്വം

പുസ്തകം മരിക്കുന്നു എന്ന് പറയുന്ന കാലത്തും പ്രിയപ്പെട്ട എഴുത്തുകാരുടെ കയ്യൊപ്പോടുകൂടിയ പുസ്തകങ്ങള്‍ ശേഖരിക്കുന്നവര്‍ കൂടി വരുന്നുണ്ട്.

പ്രിയപ്പെട്ട വായനക്കാരന് സ്‌നേഹപൂര്‍വ്വം

പി .കെ. പാറക്കടവ്

പുസ്തക പ്രകാശന ചടങ്ങുകളിലും ലിറ്റററി ഫെസ്റ്റിവലുകളിലും ഒക്കെ എഴുത്തുകാര്‍ വായനക്കാര്‍ക്ക് അവര്‍ വാങ്ങിയ പുസ്തകം കയ്യൊപ്പിട്ടു നല്‍കുന്ന പതിവുണ്ട്.

നമ്മുടെ നാട്ടില്‍ പുസ്തക പ്രകാശന ചടങ്ങുകള്‍ നടപ്പു രീതിയില്‍ നിന്ന് ഇനിയും മാറിയിട്ടില്ല. ഇംഗ്ലീഷ് എഴുത്തുകാരുടെ രീതി ചടങ്ങുകളില്‍ പുസ്തകത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ വായിക്കുകയും ആവശ്യക്കാര്‍ക്കു പുസ്തകം കയ്യൊപ്പിട്ടു നല്‍കുകയുമാണ്.

പുസ്തകം മരിക്കുന്നു എന്ന് പറയുന്ന കാലത്തും പ്രിയപ്പെട്ട എഴുത്തുകാരുടെ കയ്യൊപ്പോടുകൂടിയ പുസ്തകങ്ങള്‍ ശേഖരിക്കുന്നവര്‍ കൂടി വരുന്നുണ്ട്.

പുസ്തക ചരിത്രത്തില്‍ പുസ്തകങ്ങള്‍ ഒപ്പിട്ടു നല്‍കിയ ചില സംഭവങ്ങള്‍ എടുത്തു പറയേണ്ടതുണ്ട്.ജോണ്‍ ഗ്രീന്‍ 2012 ല്‍ അദ്ദേഹത്തിന്റെ The fault in our stars എന്ന പുസ്തകത്തിന്റെ പതിനയ്യായിരം (15000) കോപ്പികളാണ് കയ്യൊപ്പിട്ടു നല്‍കിയത് .

ഗ്രന്ഥകാരന്‍ കയ്യൊപ്പിട്ട പുസ്തകങ്ങള്‍ ലഭിക്കുന്ന ബുക് സ്റ്റോറുകള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ വിദേശങ്ങളിലൊക്കെ നമുക്ക് കാണാനാവും.

ഇവിടെ ഒരു വായനക്കാരന്‍ -തിരുവനന്തപുരം ശാസ്തമംഗലത്തെ പി.എസ് .അഭിജിത് -എസ് .പി .സി എസ് .പ്രസിദ്ധീകരിച്ച 'കഥ പാറക്കടവ്' എന്ന പുസ്തകം എഴുത്തുകാരന്റെ കയ്യൊപ്പിനു വേണ്ടി മാത്രം തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് വീട്ടു വിലാസത്തിലേക്ക് അയച്ചു തന്നപ്പോള്‍ പുതിയ ഒരനുഭവമായി. കൂടെ തിരിച്ചയക്കാന്‍ എഴുപത്തി ഒന്ന് രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച വിലാസമെഴുതിയ കവറും .

അദ്ദേഹം കയ്യൊപ്പിനായി അയച്ചു തന്ന പുസ്തകത്തിനു പുറമേ വി.എച് .നിഷാദിന്റെ ഉത്സാഹത്തില്‍ ഇറങ്ങിയ 'മാര്‍കേസിന്റെ പുസ്തകവും ചീന ചട്ടിയും 'എന്ന കുഞ്ഞു പുസ്തകവും അയച്ചു കൊടുത്തു.

അഭിജിത് എന്ന വായനക്കാരന് നന്ദി.

വായനക്കാരില്ലെങ്കില്‍ എഴുത്തുകാരില്ല.

Next Story
Read More >>