കഴിഞ്ഞ 2 പതിറ്റാണ്ടായി മലയാള കവിതയില്‍ സജീവമാണു, പൊലീസ് വകുപ്പിലെ ജീവനക്കാരനായ കവി

'വിശദമായ ചോദ്യം ചെയ്യല്‍' ഇന്ന്

Published On: 17 Feb 2019 4:05 AM GMT
വിശദമായ ചോദ്യം ചെയ്യല്‍ ഇന്ന്വിശദമായ ചോദ്യം ചെയ്യല്‍ - കവര്‍

മാനന്തവാടി : കവിയും പൊലീസ് ജീവനക്കാരനുമായ സാദിര്‍ തലപ്പുഴയുടെ കാവ്യ സമാഹാരം - വിശദമായ ചോദ്യം ചെയ്യലിന്റെ പ്രകാശനം ഇന്ന്. വൈകുന്നേരം 3.30 നു മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തില്‍ നടക്കുന്ന പരിപാടിയില്‍ , പ്രശസ്ത തമിഴ് കവി യവനിക ശ്രീറാം പുസ്തകം പ്രകാശനം ചെയ്യും.നവീന സുഭാഷ് പുസ്തകത്തിന്റെ ആദ്യപ്രതി വാങ്ങും. കവി നന്ദനൻ മുള്ളമ്പത്ത് പുസ്തകം പരിചയപ്പെടുത്തും. ചിന്ത പബ്ലിക്കേഷൻസാണു സാദിര്‍ തലപ്പുഴയുടെ രണ്ടാമത്തെ കവിതാ സമാഹാരത്തിന്റെ പ്രസാധകര്‍ .

സാദിര്‍ തലപ്പുഴസാദിര്‍ തലപ്പുഴകേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാവ്യസ്നേഹികള്‍ക്കൊപ്പം, സംസ്ഥാന പോലീസ് വകുപ്പിലെ കലാസ്നേഹികളും ചടങ്ങില്‍ പങ്കെടുക്കും.

വിശദമായ ചോദ്യം ചെയ്യൽ


ആകാശത്തിൻറെ

ചെരിവിൽ

സംശയാസ്പദമായ

സാഹചര്യത്തിൽ

ഒരു മഴവില്ല്.

മതിയായ രേഖകളില്ലാതെ

ഇറക്കുമതി ചെയ്ത

നിറങ്ങളാണെന്നും

ഈ വളഞ്ഞു നിൽപ്പ്

വഴി മുടക്കിയാണെന്നും

അനുചരന്മാർ

അധികാരത്തിങ്കലേക്ക്

സന്ദേശപ്പെട്ടു.

ഒടിച്ചു മടക്കി

വിശദമായ

ചോദ്യം ചെയ്യലിനായി

കൊണ്ടു പോകുമ്പോഴും

പൂക്കളിലും പൂമ്പാറ്റകളിലും

മഴവില്ല്

നിറങ്ങൾ കൊണ്ട്

ഉമ്മ വെച്ചു.

വാക്കുകളില്ലാത്ത

ചോദ്യങ്ങളാൽ

നിറങ്ങൾ ഊർന്നു പോയ

മഴവില്ലിനെ

മൂന്നാം പക്കം

ആകാശത്തിൻറെ

വാരിയെല്ലിലേക്ക്

നിരുപാധികം

വിട്ടയക്കപ്പെട്ടു.

ഇപ്പോൾ

മഴവില്ല്

ഒരു കരിങ്കൊടിയാണ്.


കുഴൂര്‍ വിത്സണ്‍

കുഴൂര്‍ വിത്സണ്‍

കവി, ബ്ലോഗര്‍, ഗ്രന്ഥകാരന്‍, മാദ്ധ്യമപ്രവര്‍ത്തകന്‍ @ തത്സമയം ഓണ്‍ലൈന്‍


Top Stories
Share it
Top