വികസനപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം നേരിട്ടറിയാനാണ് സമിതി എത്തിയത്.

ശബരിമല വികസന പദ്ധതി: കേന്ദ്രസംഘം പരിശോധിച്ചു

Published On: 2018-10-30T10:15:07+05:30
ശബരിമല വികസന പദ്ധതി: കേന്ദ്രസംഘം പരിശോധിച്ചു

പത്തനംതിട്ട: സുപ്രീം കോടതി അംഗീകരിച്ച ശബരിമല മാസ്റ്റര്‍ പ്ലാന്‍ പരിശോധിച്ച് കേന്ദ്രസംഘം മടങ്ങി. കേന്ദ്രസമിതി ചെയര്‍മാന്‍ ടി.വി ജയകൃഷ്ണന്‍, സെക്രട്ടറി എ.ഡി.എന്‍ രാവു എന്നിവരടങ്ങുന്ന സംഘമാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനുശേഷം ഡല്‍ഹിക്കു മടങ്ങിയത്.

വികസനപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം നേരിട്ടറിയാനാണ് സമിതി എത്തിയത്. പദ്ധതിക്ക് അംഗീകാരം നല്‍കിയത് സുപ്രീം കോടതിയാണ്. പ്രൊഫ. ശോഭീന്ദ്രന്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് സംഘം എത്തിയത്. പദ്ധതിയുടെ ഭാഗമായി വനനശീകരണം നടക്കുന്നുണ്ടോയെന്ന് കോടതി പരിശോധിക്കണമെന്നാവിശ്യപ്പെട്ടായിരുന്നു ഹരജി സമര്‍പ്പിച്ചത്.

Top Stories
Share it
Top