കേരളത്തിനായി ഇന്ത്യ ഒരുമിക്കുന്നു

കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക മേഖലകളില്‍ കനത്തനഷ്ടമുണ്ടാക്കിയ പ്രളയത്തിനു ശേഷം കേരളം പുനര്‍ നിര്‍മിക്കാനുള്ള രാഷ്ട്രീയ, കോര്‍പ്പറേറ്റ്, സര്‍ക്കാര്‍, വിനോദ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖരുടെ ഐക്യദാര്‍ഢ്യത്തിന് ഇന്ത്യ ഫോര്‍ കേരള കോണ്‍ക്ലേവ് സാക്ഷ്യം വഹിച്ചു. സംസ്ഥാന ഗവര്‍ണര്‍ പി. സദാശിവം, ധനകാര്യമന്ത്രി തോമസ് ഐസക്, എംപിമാരായ ശശി തരൂര്‍, വി. മുരളീധരന്‍, സംസ്ഥാന ഡിജിപി ലോക്‌നാഥ് ബെഹ്‌റ, സിനിമാ-വിനോദരംഗത്തു നിന്ന് നിന്ന് റസൂല്‍ പൂക്കുട്ടി, ഉഷാ ഉതുപ്പ്, റീമാ കല്ലിങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുഖ്യമന്ത്രിയും കേന്ദ്ര ധനകാര്യ മന്ത്രിയും വിഡിയോ സന്ദേശങ്ങളയച്ചു.• ജീവന്‍ പണയം വച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട പ്രാദേശിക നായകരെ കോണ്‍ക്ലേവില്‍ ആദരിച്ചു.

കേരളത്തിനായി ഇന്ത്യ ഒരുമിക്കുന്നുതിരുവനന്തപുരത്ത് നടന്ന ഇന്ത്യ ഫോര്‍ കേരള കോണ്‍ക്ലേവ്

തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക മേഖലകളില്‍ കനത്തനഷ്ടമുണ്ടാക്കിയ പ്രളയത്തിനു ശേഷം കേരളം പുനര്‍ നിര്‍മിക്കാനുള്ള രാഷ്ട്രീയ, കോര്‍പ്പറേറ്റ്, സര്‍ക്കാര്‍, വിനോദ മേഖലകളുടെ ഐക്യദാര്‍ഢ്യത്തിന് കളമൊരുക്കിയ ഇന്ത്യ ഫോര്‍ കേരള കോണ്‍ക്ലേവ് തിരുവനന്തപുരത്ത് നടന്നു. തൈക്കാട് ടാജ് വിവാന്റയില്‍ ടൈംസ് നെറ്റ്‌വര്‍ക്ക് സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സംസ്ഥാന ഗവര്‍ണര്‍ പി. സദാശിവം, ധനകാര്യമന്ത്രി തോമസ് ഐസക്, എംപിമാരായ ശശി തരൂര്‍, വി. മുരളീധരന്‍, സംസ്ഥാന ഡിജിപി ലോക്‌നാഥ് ബെഹ്‌റ, സിനിമാ-വിനോദരംഗത്തു നിന്ന് നിന്ന് റസൂല്‍ പൂക്കുട്ടി, ഉഷാ ഉതുപ്പ്, റീമാ കല്ലിങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ വിഡിയോ സന്ദേശങ്ങളും കോണ്‍ക്ലേവില്‍ അവതരിപ്പിച്ചു.


പുതിയ കാഴ്ചപ്പാടോടെ കേരള സംസ്ഥാനത്തെ പുനര്‍നിര്‍മിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ടൈംസ് നെറ്റ്‌വര്‍ക്ക് ആരംഭിച്ച #IndiaforKerala എന്ന പ്രചാരണ പരിപാടിയുടെ ഓണ്‍ ഗ്രൗണ്ട് എക്സ്റ്റന്‍ഷനായാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.

പ്രതിസന്ധിയുടെ ഘട്ടത്തില്‍ പരസ്പരം സഹായമായി മാതൃകാപരമായ സമീപനം പ്രകടിപ്പിച്ച കേരള ജനതയ്ക്ക് രാജ്യത്തിന്റെ മുഴുവന്‍ അഭിനന്ദനങ്ങളും അര്‍ഹിക്കുന്നുണ്ടെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ സന്ദേശത്തില്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ സായുധ സേന നിര്‍ണായകമായ പ്രവര്‍ത്തനം കാഴ്ചവച്ചു. അടുത്തഘട്ടമായ വെള്ളപ്പൊക്കദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്നും ജയ്റ്റ്‌ലി ചൂണ്ടിക്കാണിച്ചു. പ്രളയബാധിതരായ ജനങ്ങളെ നേരത്തെ ഉണ്ടായിരുന്നതിലും മെച്ചപ്പെട്ട ഒരു സാഹചര്യത്തിലേക്ക് പുനരധിവസിപ്പിക്കുന്നതില്‍ കേരള സംസ്ഥാനത്തെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ എല്ലാ ഏജന്‍സികളും രംഗത്തുണ്ട്. ഇന്‍ഷുറന്‍സ് കമ്പനികളോട് ക്ലെയിമുകള്‍ വേഗത്തില്‍ പരിഹരിക്കാനും ബാങ്കുകളോട് വായ്പ നല്‍കാനുംആവശ്യപ്പെട്ടിട്ടുണ്ട്. നശനഷ്ടങ്ങള്‍ പൂര്‍ണമായി കണക്കാക്കുന്ന മുറയ്ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള കൂടുതല്‍ സഹായം ലഭിക്കുന്നതാണ്. മലയാളികള്‍ അവരുടെ പ്രസിദ്ധമായ ജീവിതഗുണനിലവാരം തിരികെ പിടിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും ജെയ്റ്റ്‌ലി പറഞ്ഞു

പ്രളയത്തിനു ശേഷമുള്ള കേരളത്തില്‍ ഇപ്പോള്‍ രണ്ടു ദിശാ ലക്ഷ്യങ്ങളുള്ള പ്രവത്തനങ്ങളാണ് നടക്കുന്നതെന്ന് ഇപ്പോള്‍ അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ വിഡിയോ സന്ദേശത്തിലൂടെ വിശദീകരിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുമ്പോള്‍ത്തന്നെ ഒരു പുതിയ കേരളത്തിന്റെ ഉദയത്തിലും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പ്രളയം മൂലം സര്‍വതും നഷ്ടപ്പെട്ട നിരവധി ആളുകളെ പുനരധിവസിപ്പിക്കുന്നതിനും അവരുടെ ജീവിതം പുനര്‍നിര്‍മിക്കുന്നതിനും കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം പങ്കാളിയാകാന്‍ ഇന്ത്യാ ഫോര്‍ കേരള കോണ്‍ക്ലേവിലൂടെ ഞാന്‍ നിങ്ങളേവരോടും അഭ്യര്‍ത്ഥിക്കുകയാണ്,' പിണറായി വിജയന്‍ പറഞ്ഞു. ടൈംസ് നെറ്റ്‌വര്‍ക്കുമായുള്ള സഹകരണത്തിലൂടെ ഈ സന്ദേശം രാജ്യത്തിന്റെ അങ്ങോളമിങ്ങോളം എത്തിക്കാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെള്ളപ്പൊക്കം ഞങ്ങളെ ഒരു മാത്ര തളര്‍ത്തി കളഞ്ഞിരിക്കാം പക്ഷേ, അതിനു വഴങ്ങിക്കൊടുക്കാനായിരുന്നില്ല, മടിച്ച് പൊരുതി മുന്നേറാനായിരുന്നു ഞങ്ങളുടെ ദൃഢനിശ്ചയമെന്ന് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ സംസ്ഥാന ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. വെള്ളപ്പൊക്കം നിരവധി ജീവന്‍ തട്ടിയെടുക്കുകയും പലരുടെയും ജീവിതം താറുമാറാക്കുകയും ചെയ്തിട്ടുണ്ട്. കാര്‍ഷിക മേഖലയെ ഏതാണ്ട് പൂര്‍ണമായി തന്നെ പ്രളയം കടപുഴക്കി കളഞ്ഞിരിക്കുന്നു. അനേകം വികസന പ്രവരര്‍ത്തനങ്ങള്‍ നിറുത്തലാക്കേണ്ടി വന്നു. തകര്‍ന്ന റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മാണത്തിന് 10,000 കോടി രൂപ വേണ്ടി വരുമെന്ന് കണക്കാക്കപ്പെടുന്നു. കേരളത്തിന്റെ സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ ഇതിനകം ലഭ്യമായിരുന്ന 562.45 കോടി രൂപയ്ക്ക് പുറമെ കേന്ദ്രം 600 കോടി രൂപ നല്‍കിയത് മുന്‍കൂര്‍ സഹായമാണെന്നും കൂടുതല്‍ ഫണ്ടുകള്‍ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി തന്നോട് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. നടപടി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതിനനുസരിച്ച് ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും കൂടുതല്‍ തുക അനുവദിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞകാല വികസന പ്രവര്‍ത്തനങ്ങളെകുറിച്ചുള്ള പുനര്‍ വിചിന്തനത്തിനും ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ഒത്തൊരുമിച്ച് നടപ്പാക്കാം എന്നതിനെക്കുറിച്ചും തുറന്ന ചര്‍ച്ചകള്‍ക്ക് വെള്ളപ്പൊക്കം വഴിവെച്ചുവെന്ന് സംസ്ഥാന ധനമന്ത്രി ടി. എം. തോമസ് ഐസക് പറഞ്ഞു. കേരളാ മോഡല്‍ വികസനത്തിന്റെ പുതിയ പതിപ്പിനെക്കുറിച്ചാണ് നമ്മള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. ഞങ്ങളുടെ പഴയ പതിപ്പില്‍ ഒട്ടേറെ തലങ്ങളില്‍ കേരളം മാതൃകയായിരുന്നു. അങ്ങനെ എല്ലാവര്‍ക്കും ഒരു മിനിമം ജീവിത നിലവാരം ഉറപ്പാക്കാനും കഴിഞ്ഞിരുന്നു. ഈ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 60,000 മുതല്‍ 70,000 കോടി രൂപ വരെയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നെങ്കില്‍ വെള്ളപ്പൊക്കത്തിനു ശേഷം റോഡുകളും അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കുന്നതിനും പുനര്‍ നിര്‍മിക്കുന്നതിനും 30,000 കോടി രൂപ കൂടി അധികമായി ആവശ്യമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ചവര്‍ കേരളം ഒരു നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ ദുരന്തത്തെയാണ് അഭിമുഖീകരിച്ചതെന്ന് ചൂണ്ടിക്കാണിച്ചു. ദുരന്തത്തിന്റെ തോതനുസരിരിച്ചു നോക്കുമ്പോള്‍ കേരള പുനര്‍നിര്‍മാണം ഒരു ദേശീയ മുന്‍ഗണനയായി മാറേണ്ടതാണ.് ഒരു പ്രധാന ടൂറിസം കേന്ദ്രമെന്ന നിലയില്‍ സംസ്ഥാനത്തിന്റെ പ്രാധാന്യം, ഒരു റെമിറ്റന്‍സ് ഹബ് എന്ന നിലയിലുള്ള പങ്ക്, അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്നിവയിലൂടെ ആഗോളതലത്തില്‍ ഈ പ്രവ?ത്തനം കൂടുതല്‍ ദൃശ്യമാകുന്നതാണ്. കേരളത്തിന്റെ പുനര്‍നിര്‍മാണം എങ്ങനെ, കേരള സാമ്പത്തിക രംഗത്തിന്റെ ഉടച്ചു വാര്‍ക്കല്‍ സ്വാശ്രയത്വത്തിനുള്ള സഹായം, സിറ്റിസണ്‍സ് ഫോര്‍ കേരള, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം: സഹായവും തടസ്സങ്ങളും, കേരള പുനര്‍വിചിന്തനം' എന്നിവ ഉള്‍പ്പെടെ ചിന്തോദ്ദീപകമായ പല വിഷയങ്ങളിലും ചര്‍ച്ചകള്‍ നടന്നു.

ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍, മുസ്ലിം ലീഗ് നേതാവ് എം. കെ. മുനീര്‍, പ്രശാന്ത് നായര്‍ ഐ.എ.എസ്, കേരള ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഉമ്മന്‍ വി. ഉമ്മന്‍, പരിസ്ഥിതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍, എഴുത്തുകാരനും ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വര്‍, ആര്‍ക്കിടെക്ട് പത്മശ്രീ ജി ശങ്കര്‍, സിജിഎച്ച് എര്‍ത്ത് സിഇഒ ജോസ് ഡൊമിനിക്, മുത്തൂറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് ലമാനില്‍, താജ് ഹോട്ടലുകളുടെ സൗത്ത് ഹെഡ് സലിം യൂസഫ്, ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോസ് ജോസഫ്, സിനിമാ-വിനോദ മേഖലകളില്‍ നിന്ന് റസൂല്‍ പൂക്കുട്ടി, റിമ കല്ലിങ്കല്‍, സംയുക്ത മേനോന്‍, മേജര്‍ രവി, ഉഷ ഉതുപ്പ് തുടങ്ങിയ പ്രമുഖര്‍ വിവിധ സെഷനുകളി പങ്കെടുത്ത് സംസാരിച്ചു.

ദുര്‍ഘട ഘട്ടത്തില്‍ കേരളീയര്‍ നിസ്വാര്‍ത്ഥരായി പരസ്പരം സഹായിക്കാനായി നിലകൊണ്ടപ്പോള്‍ അതില്‍ നിര്‍മണായക പങ്കു വഹിച്ച പ്രാദേശിക ഹീറോകളെയും ഇന്ത്യാ ഫോര്‍ കേരള കോണ്‍ക്ലേവ് ആദരിക്കുകയുണ്ടായി. ദക്ഷിണ വ്യോമ കമാന്റ് എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ സുരേഷ്, ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് കര്‍ണാടക ആന്‍ഡ് കേരള സബ് ഏരിയ മേജര്‍ ജനറല്‍ സഞ്ജീവ് നരേന്‍, കോസ്റ്റല്‍ വാരിയര്‍ ശില്‍വദാസന്‍ ആന്റണി, എറണാകുളം റേഞ്ച് ഐജി വിജയ് സഖാരെ ഐപിഎസ്, ഫുഡ് സേഫ്റ്റി കമ്മീഷണര്‍ രാജമാണിക്യം ഐഎഎസ്, സിനിമാതാരം ടോവിനോ തോമസ് എന്നിവര്‍ ഇവരില്‍ ഉള്‍പ്പെടുന്നു.

നമ്മുടെ രാജ്യത്തെ ഒരു സംസ്ഥാനം ദുരിതമനുഭവിക്കുമ്പോള്‍ ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അവരെ സഹായിക്കുക എന്നത് നമ്മളോരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് ടൈംസ് നെറ്റ്‌വര്‍ക്ക് എംഡി ആന്‍ഡ് സിഇഒ എം.കെ. ആനന്ദ് പറഞ്ഞു. ഇന്ത്യ ഫോര്‍ കേരള കോണ്‍ക്ലേവ് അവര്‍ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കാനായി ലക്ഷ്യമിട്ട് സംഘടിപ്പിച്ചതാണ്.

പ്രളയം കേരളത്തില്‍ താണ്ഡവമാടിയപ്പോള്‍ ജാതി, മതം, രാഷ്ട്രീയം എന്നിവയ്ക്കപ്പുറം കേരളത്തിലെ ജനങ്ങല്‍ ഒന്നിച്ചണിനിരക്കുന്ന കാഴ്ചയാണ് കണ്ടത്. സോഷ്യല്‍ മീഡിയയിലും ദുരന്തമുഖത്തും സഹായ സന്നദ്ധരായിറങ്ങിയ യുവജനങ്ങള്‍ അഭിനന്ദനീയമായ രീതിയില്‍ പ്രവ?ത്തിച്ചു. യുഎഇ സഹായ വിവാദത്തില്‍, ഇത്തരത്തില്‍ ഫണ്ട് സ്വീകരിച്ച ഇന്ത്യയേക്കാള്‍ സമ്പന്നമായ രാജ്യങ്ങളുണ്ടെന്ന് വ്യക്തമാക്കാന്‍ ഞാനാഗ്രഹിക്കുന്നു. 2016-ല്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ നടപ്പാക്കിയ ഒരു നയമുണ്ട്. ഒരു വിദേശ രാജ്യം നല്‍കുന്ന സഹായം സ്വീകരിക്കാമെങ്കിലും അതിന് വേണ്ടി നമ്മള്‍ അഭ്യര്‍ത്ഥിക്കാന്‍ പാടില്ല എന്ന്. കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് കൂടുതല്‍ സാമ്പത്തിക പിന്തുണയും സഹായവും ആവശ്യമാണ്. കേരളം ഭുജ് മാതൃകയില്‍ ഒരു റീബില്‍ഡ് കേരള കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കണം. സംസ്ഥാനത്തെ സഹായിക്കുന്നതിനായി ഗ്രാന്റുകളും വായ്പകളും ചാരിറ്റിയും മുഖേന പണം സ്വീകരിക്കാവുന്നതാണ്. 2001-ലെ ഭുജ് ഭൂകമ്പത്തില്‍ ഗുജറാത്തിന് 1.7 ബില്യണ്‍ രൂപ ഭാഗികമായി വായ്പയും ഗ്രാന്റുമായി സമാഹരിക്കാനായി. ഈ പശ്ചാത്തലത്തില്‍ നമുക്ക് ഒരു വിശ്വസനീയമായ അവലോകനം നടത്തണം. നാശനഷ്ടങ്ങളെക്കുറിച്ച് പഠിക്കാന്‍ നമ്മള്‍ യുഎന്‍ പോലുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം തേടണം, അതിനെ അടിസ്ഥാനമാക്കി ഒരു പുതിയ കേരളത്തെ സൃഷ്ടിക്കുന്നതിനായി നമുക്ക് കോണ്‍ക്ലേവുകള്‍ സംഘടിപ്പിക്കാമെന്നും ശശി തരൂര്‍ പറഞ്ഞു.

Read More >>