കപില്‍ ദേവിന്റെ ജീവിതം സിനിമയാകുന്നു; നായകനാവുന്നത് രണ്‍വീര്‍

83 എന്ന പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കബീര്‍ ഖാനാണ്. രണ്‍വീര്‍ സിങ്ങാണ് ചിത്രത്തില്‍ കപില്‍ദേവായി വേഷമിടുന്നത്

കപില്‍ ദേവിന്റെ ജീവിതം സിനിമയാകുന്നു; നായകനാവുന്നത് രണ്‍വീര്‍

ഇന്ത്യക്ക് പ്രഥമ ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിതം സിനിമയാകുന്നു. 83 എന്ന പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കബീര്‍ ഖാനാണ്. രണ്‍വീര്‍ സിങ്ങാണ് ചിത്രത്തില്‍ കപില്‍ദേവായി വേഷമിടുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക് പേസ്റ്റര്‍ രണ്‍വീര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചു. 2020 ഏപ്രില്‍ പത്തിനായിരിക്കും ചിത്രം തിയറ്ററുകളിലെത്തുക.

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൃഷ്ണമചാരി ശ്രീകാന്തായി തമിഴ് നടന്‍ ജീവയാണ് വേഷമിടുന്നത്. ചിരാഗ് പാട്ടില്‍, ഹാര്‍ദി സന്ധു, ആമി വിര്‍ക്ക്, സാക്വുബ് സലീം, പങ്കജ് ത്രിപാഠി, സര്‍താജ് സിംഗ്, താഹിര്‍ രാജ് ബാസിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

Read More >>