ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശമയച്ചവര്‍ക്ക് 'പണി കൊടുത്ത്' ഐശ്വര്യ ലക്ഷ്മി

ലൈംഗികച്ചുവയുള്ള സ്വകാര്യ സംഭാഷണങ്ങളയച്ച് തന്നെ ഈ അക്കൗണ്ട് ശല്യം ചെയ്യുകയാണ്. മോശം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ വഴിമാറി നടക്കാനുള്ള പക്വത എനിക്കുണ്ട്. പക്ഷേ ഈ പ്രൊഫൈലില്‍ കാണുന്ന ആണ്‍കുട്ടികളുടെ ചിത്രം നോക്കൂ

ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശമയച്ചവര്‍ക്ക്

ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശമയച്ചയാളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ പുറത്ത്‌വിട്ട് നടി ഐശ്വര്യ ലക്ഷ്മി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം തനിക്ക് അശ്ലീല സന്ദേശം അയച്ചയാളുടെ വിവരങ്ങള്‍ പങ്കുവെച്ചത്. ശല്യം ചെയ്തയാളുടെ പ്രൊഫൈല്‍ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് താരത്തിന്റെ പോസ്റ്റ്.

ലൈംഗികച്ചുവയുള്ള സ്വകാര്യ സംഭാഷണങ്ങളയച്ച് തന്നെ ഈ അക്കൗണ്ട് ശല്യം ചെയ്യുകയാണ്. മോശം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ വഴിമാറി നടക്കാനുള്ള പക്വത എനിക്കുണ്ട്. പക്ഷേ ഈ പ്രൊഫൈലില്‍ കാണുന്ന ആണ്‍കുട്ടികളുടെ ചിത്രം നോക്കൂ- ഐശ്വര്യ കുറിച്ചു.

സ്‌കൂള്‍ യൂണിഫോം ധരിച്ചു നില്‍ക്കുന്ന നാല് ആണ്‍കുട്ടികളുടെ ചിത്രമാണ് പ്രൊഫൈലിലുള്ളത്. ദ ഡാഡ് ഓഫ് ഡെവിള്‍ എന്നാണ് പ്രൊഫൈലിന്റെ പേര്.

Read More >>