ഈ പഴം വാങ്ങല്ലേ, കീശ കാലിയാകും

ദുരിയാൻ എന്ന പഴത്തിന്റെ പുതിയ സങ്കരയിനമായ ജെ-ക്യൂൻ എന്ന പഴത്തിന്റെ വില കേട്ടാൽ ബോധം പോകും. 1000 യു.എസ് ഡോളറാണ് ഈ പഴത്തിന്റെ വില.അതായത് 71460 ഇന്ത്യൻ രൂപ

ഈ പഴം വാങ്ങല്ലേ,   കീശ കാലിയാകും

ജക്കാർത്ത: വെറുതേ ഒരു ആഗ്രഹം തോന്നി നാട്ടിലെ കടകളിൽ നിന്ന് പഴം വാങ്ങി കഴിക്കുന്നതുപോലെ ഇന്തോനീഷ്യയിൽ പോയി ദുരിയാൻ പഴം കഴിക്കരുത്. കഴിച്ചാൽ ഒരുപക്ഷേ കടക്കാരനു നൽകാൻ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലുള്ള പണം മതിയാകാതെ വരും. കാരണം ഇത് ഒരു വി.വി.ഐ.പി പഴമാണ്.

ദുരിയാൻ എന്ന പഴത്തിന്റെ പുതിയ സങ്കരയിനമായ ജെ-ക്യൂൻ എന്ന പഴത്തിന്റെ വില കേട്ടാൽ ബോധം പോകും. 1000 യു.എസ് ഡോളറാണ് ഈ പഴത്തിന്റെ വില.അതായത് 71460 ഇന്ത്യൻ രൂപ. രുചിയേറെയുള്ള പഴം ഇന്തോനീഷ്യയിലെ ജാവയിലുള്ള പ്ലാസ ഏഷ്യ ഷോപ്പിങ് സെന്ററിലാണ് വിൽപനയ്ക്കു വച്ചിരിക്കുന്നത്.

യോഗ്യകർത്തായിലെ ഇന്തോനീഷ്യൻ ഇസ്ലാമിക് സർവകലാശാലയലിൽ സൈക്കോളജി പഠിക്കുന്ന അക്കയാണ് ഇത് വികസിപ്പിച്ചത്. ഒരു മരത്തിൽ 20 പഴം മാത്രമേ ഉണ്ടാവൂ. അതിനാൽ തന്റെ ബ്രീഡിന് നല്ല ആവശ്യക്കാരുണ്ടെന്ന് അക്ക പറയുന്നു.

ഈ പഴം കഴിക്കണമെന്ന് ഏതെങ്കിലും ഒരു ഇന്തോനീഷ്യക്കാരൻ വിചാരിച്ചാലും അൽപമൊന്ന് ബുദ്ധിമുട്ടും. ഇന്തോനീഷ്യയിലെ ഒരാളുടെ ശരാശരി മാസവരുമാനത്തിന്റെ മൂന്നിരട്ടിയോളമാണ് അതിന്റെ വിലയെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

എന്തായാലും പഴം തിന്നാൻ കൊതിയുണ്ടെങ്കിലും പോക്കറ്റ് നോക്കി നെടുവീർപ്പിടുന്ന നിരവധി പേർ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വിവരമറിഞ്ഞ് വി.വി.ഐ.പി പഴത്തിനൊപ്പം നിന്ന് സെൽഫിയെടുത്ത് ആത്മനിർവൃതിയടഞ്ഞാണ് മടങ്ങുന്നത്.

Read More >>