ക്ലീൻ ഷേവ് ചെയ്ത പുരുഷന്മാരെക്കാൾ താടിയുള്ള പുരുഷന്മാരാണ് സ്ത്രീകളുടെ കണ്ണിൽ കൂടുതൽ സൗന്ദര്യം തോന്നുന്നതെന്നാണ് ഗവേഷകർ പറയുന്നത്.

താടിയുണ്ടോ പ്രണയിക്കാൻ തയ്യാർ

Published On: 2018-12-01T20:14:13+05:30
താടിയുണ്ടോ പ്രണയിക്കാൻ തയ്യാർ

കാൻബറ: പ്രണയിക്കാൻ സ്ത്രീകൾക്ക് ഇഷ്ടം താടിയുള്ള പുരുഷന്മാരെയാണെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് ക്യീന്‍സ്ലന്റ്‌ 8000 സ്ത്രീകൾക്കിടയിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ക്ലീൻ ഷേവ് ചെയ്ത പുരുഷന്മാരെക്കാൾ താടിയുള്ള പുരുഷന്മാരാണ് സ്ത്രീകളുടെ കണ്ണിൽ കൂടുതൽ സൗന്ദര്യം തോന്നുന്നതെന്നാണ് ഗവേഷകർ പറയുന്നത്.

മാത്രമല്ല, താടിയുള്ള പുരുഷന്മാരുമായുള്ള സ്ത്രീകളുടെ പ്രണയം ഏറെ നീണ്ടുനിൽക്കുമെന്നും പഠനം പറയുന്നു. ദീർഘകാല ബന്ധങ്ങൾക്ക് സ്ത്രീകൾ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത് താടിയുള്ള പുരുഷന്മാരെയാണ്. കൂടാതെ, താടിയില്ലാത്ത പുരുഷന്മാരുമായി സ്ത്രീകൾക്ക് ദീർഘകാല പ്രണയങ്ങൾക്ക് താൽപര്യമില്ലെന്നും, താടി പുരുഷത്വത്തിന്റെ പ്രതീകമായാണ് സ്ത്രീകൾ കാണുന്നതെന്നും പഠനത്തിൽ പറയുന്നു.

Top Stories
Share it
Top