എവറസ്റ്റ് കൊടുമുടിയുടെ നീളം നേപ്പാൾ വീണ്ടും അളക്കുന്നു

ലോകത്തിലെ ഏറ്റവും നീളമേറിയ കൊടുമുടിയുടെ ഉയരം കുറഞ്ഞുവരുന്നെന്ന അഭ്യൂഹം ശക്തമാകുന്ന സാഹചര്യത്തിലാണ് നടപടി

എവറസ്റ്റ് കൊടുമുടിയുടെ നീളം നേപ്പാൾ വീണ്ടും അളക്കുന്നു

കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയുടെ ഉയരം വീണ്ടും അളക്കാൻ നേപ്പാൾ ഒരുങ്ങുന്നു. ഇതിനായി കൊടുമുടി കയറുന്നതിൽ വൈദഗ്ധ്യം നേടിയ ഒരു സംഘത്തെ സർക്കാർ നിയോഗിക്കുമെന്ന് ഉദ്യോഗസ്ഥർ തിങ്കളാഴ്ച അറിയിച്ചു.

ലോകത്തിലെ ഏറ്റവും നീളമേറിയ കൊടുമുടിയുടെ ഉയരം കുറഞ്ഞുവരുന്നെന്ന അഭ്യൂഹം ശക്തമാകുന്ന സാഹചര്യത്തിലാണ് നടപടി. നാലുപേരടങ്ങുന്ന സംഘം ബുധനാഴ്ച ദൗത്യമാരംഭിക്കും. നേപ്പാൾ-ചൈന അതിർത്തിയിൽ നിലകൊള്ളുന്ന എവറസ്റ്റിന് 8,848 മീറ്റർ(29,029 അടി) ആണ് നിലവിലെ ഔദ്യോഗിക ഉയരം. 2015-ൽ നേപ്പാളിലുണ്ടായ ഭൂകമ്പത്തിനുശേഷം കൊടുമുടിയുടെ ഉയരം കുറഞ്ഞതായി ചർച്ചകൾ ഉയർന്നിരുന്നു.

Read More >>