വാരിയെടുത്ത കൈകളെ വാരിപുണര്‍ന്ന് രാഹുല്‍ ഗാന്ധി

ഇത്തവണ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ മണ്ഡലത്തിലെത്തിയ രാഹുല്‍ ഗാന്ധി രാജമ്മയെ കാണാന്‍ സമയം മാറ്റിവെച്ചു. ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

വാരിയെടുത്ത കൈകളെ വാരിപുണര്‍ന്ന് രാഹുല്‍ ഗാന്ധി

1970 ജൂണ്‍ 19ന് ഡല്‍ഹിയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ തന്റെ ജനനസമയത്ത് തന്നെ ആദ്യമായി ഏറ്റെടുത്ത കൈകളുടെ ഉടമയെ കാണാന്‍ രാഹുല്‍ ഗാന്ധി എത്തി. വയനാടിന്റെ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ് രാഹുല്‍ ഗാന്ധി തന്നെ ആദ്യമായി കൈകളിലേക്ക് വാങ്ങിയ സിസ്റ്റര്‍ രാജമ്മയെ കാണാനെത്തുന്നത്. തന്റ മൂന്നു ദിവസത്തെ വയനാട് സന്ദര്‍ശനത്തിന്റെ അവസാന ദിനമായ ഞായറാഴ്ചയാണ് രാഹുല്‍ രാജമ്മയെ സന്ദര്‍ശിച്ചത്. രാഹുല്‍ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ അദ്ദേഹത്തെ കാണാന്‍ രാജമ്മ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് അത് സാധിച്ചില്ല.

അതേസമയം ഇത്തവണ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ മണ്ഡലത്തിലെത്തിയ രാഹുല്‍ ഗാന്ധി രാജമ്മയെ കാണാന്‍ സമയം മാറ്റിവെച്ചു. ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

തന്റെ കുടുംബവുമൊത്താണ് രാഹുലിനെ കാണാന്‍ രാജമ്മ ഗസ്റ്റ് ഹൗസിലെത്തിയത്. ഇന്ദിരാ ഗാന്ധിയുടെ പേരക്കുട്ടി രാഹുല്‍ ആശുപത്രിയിലെ ഓമനയായിരുന്നുവെന്ന് രാഹുല്‍ ജനിച്ച ഡല്‍ഹി ഹോളിക്രോസ് ആശുപത്രിയിലെ ആ പഴയ രാജമ്മ നേഴ്‌സ് ഒരിക്കല്‍ കൂടെ ഓര്‍ത്തെടുത്തു. അമ്മ സോണിയാഗാന്ധിക്കും അച്ഛന്‍ രാജീവ്ഗാന്ധിക്കും മുന്നേ രാഹുല്‍ഗാന്ധിയെ തലോടിയ കൈകള്‍ തന്റേതാണെന്നു രാജമ്മ സ്നേഹപൂര്‍വ്വം പറയുന്നു

ഇരുവരുടെയും കൂടിക്കാഴ്ചയുടെ അനുഭവം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കിട്ടുRead More >>