രാഹുല്‍ ഗാന്ധിയേയും വയനാട്ടുകാരേയും പാട്ടു പാടി മയക്കി പി.ജെ ജോസഫ്

'രാഹുല്‍ വരുന്നുണ്ടെയ്, രാഹുല്‍ ഗാന്ധി വരുന്നുണ്ടെയ്, നമ്മുടെ സാരഥി ധീരനാം നായകന്‍ വയനട്ടിലെത്തിയിട്ടുണ്ടെയ്'എന്ന വരികള്‍ കൈയ്യടികളോടെ സദസ് എതിരേറ്റപ്പോള്‍ രാഹുലും ഒപ്പം താളം പിടിച്ചു.

രാഹുല്‍ ഗാന്ധിയേയും വയനാട്ടുകാരേയും പാട്ടു പാടി മയക്കി പി.ജെ ജോസഫ്

സുല്‍ത്താന്‍ ബത്തേരിയിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി യുവ പ്രഭാഷകന്‍ റാഷിദ് ഗസ്സാലി താരമായപ്പോള്‍ വേദിയിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം പി.ജെ. ജോസഫായിരുന്നു. രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി പാട്ടു പാടി രാഹുലിനെയും സദസിനെ കൈയ്യിലെടുത്തു അദ്ദേഹം.

പ്രായത്തെ കവച്ചുവെക്കുന്ന ശബ്ദ മാധുര്യത്തോടെയുള്ള ഗാനം സദസ് കൈയ്യടികളോടെ സ്വീകരിച്ചു. തന്റെ ഗ്രാമപ്രദേശത്തെ രണ്ട് വനിതകളെഴുതിയതാണെന്നു പറഞ്ഞായിരുന്നു പിജെയുടെ തുടക്കം. 'രാഹുല്‍ വരുന്നുണ്ടെയ്, രാഹുല്‍ ഗാന്ധി വരുന്നുണ്ടെയ്, നമ്മുടെ സാരഥി ധീരനാം നായകന്‍ വയനട്ടിലെത്തിയിട്ടുണ്ടെയ്'എന്ന വരികള്‍ കൈയ്യടികളോടെ സദസ് എതിരേറ്റപ്പോള്‍ രാഹുലും ഒപ്പം താളം പിടിച്ചു. ഒടുവില്‍ പി.ജെ ജോസഫിനോട് നന്ദിയും പറഞ്ഞായിരുന്നു രാഹുല്‍ വേദി വിട്ടത്.

കടപ്പാട്: 24 ന്യൂസ്

Read More >>