മകൻെറ കടയിൽ കസ്റ്റമറായെത്തി ഉമ്മ; ഇന്ത്യൻ മണി കൊടുത്ത സർപ്രൈസ്

പർച്ചേഴ്സ് നടത്തി പണമടയ്ക്കാൻ ഉമ്മ കൊടുത്ത ഇന്ത്യൻ കറൻസി കണ്ടപ്പോഴാണ് മകന് എന്തോ സംശയം തോന്നിയത്. അതുവരെ പിടികൊടുക്കാതിരുന്ന ഉമ്മയാവട്ടെ മകൻെറ വെപ്രാളം കണ്ട് ചിരിക്കാനും തുടങ്ങി

മകൻെറ കടയിൽ കസ്റ്റമറായെത്തി ഉമ്മ; ഇന്ത്യൻ മണി കൊടുത്ത സർപ്രൈസ്

സർപ്രെെസ് ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. ഒട്ടും നിനച്ചിരിക്കാത്ത നേരത്ത് ഏറ്റവും പ്രിയപ്പെട്ട ഒരാൾ അരികിലെത്തുന്നതിലപ്പുറം മറ്റെന്ത് സർപ്രെെസാണ് നമുക്ക് വേണ്ടത്. ഇവിടെയിതാ സിം​ഗപ്പൂരിലുള്ള മകൻെറ കടയിലേക്ക് അവനറിയതെ കസ്റ്റമറായെത്തിയിരിക്കുകയാണ് ഒരു ഉമ്മ.

ഹിജാബ് ധരിച്ചെത്തിയ ഉമ്മയെ കണ്ട മകനോ ആളെ മനസ്സിലായതുമില്ല. പർച്ചേഴ്സ് നടത്തി പണമടയ്ക്കാൻ ഉമ്മ കൊടുത്ത ഇന്ത്യൻ കറൻസി കണ്ടപ്പോഴാണ് മകന് എന്തോ സംശയം തോന്നിയത്. അതുവരെ പിടികൊടുക്കാതിരുന്ന ഉമ്മയാവട്ടെ മകൻെറ വെപ്രാളം കണ്ട് ചിരിക്കാനും തുടങ്ങി. സംശയം തോന്നി ഉമ്മയുടെ ഹിജാബ് അഴിച്ചു മാറ്റിയ മകൻ ആളെ കണ്ട് അമ്പരന്നു. പിന്നെ ഓടിയെത്തി ഉമ്മയെ അവൻ നെഞ്ചോടു ചേർത്തു. നാളുകൾക്ക് ശേഷം ഉമ്മയെ ഒട്ടും പ്രതീക്ഷിക്കാതെ അടുത്തു കണ്ടപ്പോൾ അവൻെറ കണ്ണ് നിറഞ്ഞു.


കടപ്പാട്: താബിത് എച്ച് താഹ

മകന് സിം​ഗപ്പൂരിലെത്തി വമ്പൻ സർപ്രെെസ് കൊടുത്ത ഉമ്മയെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നിരവധിപേരാണ് ഹൃദയസ്പർശിയായ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മക്കൾക് മാത്രം അല്ല ഉമ്മമാർക്കും സർപ്രൈസ് കൊടുക്കാൻ പറ്റുമെന്നാണ് വീഡിയോ കണ്ട് സോഷ്യൽ മീഡിയ പറയുന്നത്.

Read More >>