- Sun Feb 24 2019 00:16:46 GMT+0530 (IST)
- E Paper
Download App

- Sun Feb 24 2019 00:16:46 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
ഭിന്നശേഷിയെക്കുറിച്ച് വിക്കിപ്പീഡിയ പറയുന്നത് ഇങ്ങനെയാണു .- ശേഷിക്കുറവ് എന്ന് പൊതുവേ കണക്കാക്കപ്പെടുന്ന അവസ്ഥകളെ, ധനാത്മകമായ ഒരു കാഴ്ചപ്പാടിൽ കാണാൻ ശ്രമിക്കുമ്പോഴാണ് ഭിന്നശേഷി എന്ന ആശയം ഉണ്ടാവുന്നത്. ഇത്തരം വ്യക്തികൾക്കും സമൂഹങ്ങൾക്കും ശേഷിക്കുറവ് അല്ല, പരമ്പരാഗത സങ്കല്പങ്ങളിൽ നിന്നും വിഭിന്നങ്ങളായ ശേഷികളാണുള്ളത് എന്നതാണ് ഈ ആശയത്തിന്റെ കാതൽ. -
ഇതാ ഭിന്നശേഷികളുള്ള ഒരു മിടുക്കന്
പട്ടാമ്പി: പട്ടാമ്പി നടുവട്ടം ഗവ.ജനത ഹയർ സെക്കന്ററി സ്കൂളില്‍ ഹ്യുമാനിറ്റീസ് വിഷയത്തില്‍ പഠിക്കുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയാണു മുഹമ്മദ് നദീര്‍. ഭിന്നശേഷിക്കാരനായ മുഹമ്മദ് നദീര്‍ ഇന്ന് തന്റെ ക്ലാസ്സുമുറിയില്‍ വരച്ച് പൂര്‍ത്തിയാക്കിയ ചിത്രമാണു ഇത് .കവിയും സ്ക്കൂളിലെ അധ്യാപകനുമായ പി .രാമനാണു മുഹമ്മദ് നദീര്‍ ക്ലാസ്സുമുറിയില്‍ വരച്ച ചിത്രം ഫേസ്ബുക്കില്‍ പങ്ക് വച്ചത്.
നിമിഷങ്ങള്‍ക്കകം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് നിരവധി പേര്, മുഹമ്മദിന്റെ പ്രതിഭയെ അഭിനന്ദിച്ച് സന്ദേശങ്ങള്‍ പങ്ക് വയ്ച്ചു.
മുഹമ്മദ് നദീറിന്റെ ഈ ഭിന്നശേഷി ലോകത്തെ അറിയിക്കാനുള്ള ഉത്സാഹത്തിലാണു കവി പി.രാമന്.
ഭിന്നശേഷിയെക്കുറിച്ച് മലയാളം വിക്കിപ്പീഡിയ നല്കുന്ന നിര്‍വ്വചനം ഇതോടൊപ്പം പങ്ക് വയ്ക്കുന്നു .
ശാരീരികമോ, മാനസികമോ, ബുദ്ധിപരമോ, ഇന്ദ്രിയ സംബന്ധിയോ, വൈകാരികമോ, പോഷണസംബന്ധിയോ, വികസനപരമോ ആയ ഹാനികൾ, അവയുടെ കൂടിച്ചേരലുകൾ എന്നിവ കാരണം വ്യക്തികൾക്കോ സമൂഹങ്ങൾക്കോ സൃഷ്ടിക്കപ്പെടുന്ന പ്രശ്നങ്ങളുടെ പരിണതഫലം ആണ് ഭിന്നശേഷി.
ശേഷിക്കുറവ്(Disability) എന്ന് പൊതുവേ കണക്കാക്കപ്പെടുന്ന അവസ്ഥകളെ, ധനാത്മകമായ ഒരു കാഴ്ചപ്പാടിൽ കാണാൻ ശ്രമിക്കുമ്പോഴാണ് ഭിന്നശേഷി(Differently abled) എന്ന ആശയം ഉണ്ടാവുന്നത്. ഇത്തരം വ്യക്തികൾക്കും സമൂഹങ്ങൾക്കും ശേഷിക്കുറവ് അല്ല, പരമ്പരാഗത സങ്കല്പങ്ങളിൽ നിന്നും വിഭിന്നങ്ങളായ ശേഷികളാണുള്ളത് എന്നതാണ് ഈ ആശയത്തിന്റെ കാതൽ. Disability എന്ന ഇംഗ്ലീഷ് പദം അന്താരാഷ്ട്ര കൺവെൻഷനുകളിലൂടെയും, വിവിധ ആശയ ഘടനകളിലൂടെയും വിപുലമായ അർത്ഥം കൈവരിച്ചിട്ടുണ്ട്. അതിനാൽ തന്നെ, ഇംഗ്ലീഷ് ഭാഷയിൽ വൈജ്ഞാനിക രംഗത്ത് Differently abled എന്ന പദത്തേക്കാളുപരി Disability എന്ന പദം തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാൽ മലയാളത്തിൽ Disability എന്ന ആശയത്തെ പൂർണ്ണമായും ഉൾക്കൊള്ളുന്ന പദങ്ങളില്ല. വൈകല്യം, ശേഷിക്കുറവ്, പരിമിത ശേഷി എന്നൊക്കെ പറയാറുണ്ടെങ്കിലും, അവ പലപ്പോഴും ഇകഴ്ത്തലുകളായാണ് കരുതപ്പെടാറ്. ഭിന്നശേഷി എന്ന പദം Disability എന്ന വാക്കിന്റെ പദാനുപദ തർജ്ജമയല്ലെങ്കിലും ലഭ്യമായതിൽ വച്ച് ഏറ്റവും അനുയോജ്യമായ പദമാണ്.
മുഹമ്മദ് നദീര്‍ വരച്ച ഇല
മുഹമ്മദ് നദീര്‍
