നീറ്റിന് ശിരോവസ്ത്രം ധരിക്കാൻ അനുമതി; രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും

പരീക്ഷാ ഹാളിൽ ‍ശിരോവസ്ത്രം ധരിക്കുന്നതിന് കഴിഞ്ഞ വർഷം വിലക്കുണ്ടായിരുന്നു. ഇതിനെതിരെ വലിയ പ്രതഷേധം ഉയരുകയും ചെയ്തു.

നീറ്റിന് ശിരോവസ്ത്രം ധരിക്കാൻ അനുമതി;   രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും

നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. ബുർക്ക, കൃപാൺ, കര ഉൾപ്പടെയുള്ളവയുടെ വിലക്കാണ് നീക്കിയത്. മേയ് 3- 2020 മുതല്‍ക്കുള്ള നീറ്റ് പരീക്ഷകള്‍ക്കാണ് ശിരോവസ്ത്രം ധരിക്കാൻ അനുമതി നൽകിയത്. ഇവ ധരിച്ചെത്തുന്നവർ ഒരു മണിക്കൂർ മുൻപ് അധികൃതരെ വിവരം അറിയിക്കണമെന്നും കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിൻെറ സർക്കുലറിൽ പറയുന്നു.

ശരീരത്തിൽ മെഡിക്കൽ ഉപകരണങ്ങൾ ഘടിപ്പിച്ചവർ അഡ്മിറ്റ്‌ കാർഡ്‌ കിട്ടുന്നതിന് മുന്‍പുതന്നെ അനുമതി തേടണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. പരീക്ഷാ ഹാളിൽ ‍ശിരോവസ്ത്രം ധരിക്കുന്നതിന് കഴിഞ്ഞ വർഷം വിലക്കുണ്ടായിരുന്നു. ഇതിനെതിരെ വലിയ പ്രതഷേധം ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് 2020ലെ നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നതിനുള്ള വിലക്ക് നീക്കിയിരിക്കുന്നത്.

അതേസമയം മേയ് 3ന് നടക്കുന്ന നീറ്റ് പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും. നാലുമണി മുതല്‍ക്കാണ് ntaneet.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്ററേഷന്‍ ആരംഭിക്കുക. ഡിസംബര്‍ 31ആണ് അവസാന തിയതി. നിലവില്‍ ലഭിക്കുന്ന വിവരപ്രകാരം മാര്‍ച്ച് 27ന് അഡ്മിറ്റ് കാര്‍ഡ് ലഭിക്കും.

Story by
Next Story
Read More >>