97 മണ്ഡലങ്ങളിൽ ഇന്ന് കൊട്ടിക്കലാശം

ഉത്തരേന്ത്യയിലെ 43 സീറ്റുകളിലും ദക്ഷിണേന്ത്യയിലെ 54 സീറ്റുകളിലും വ്യാഴാഴ്‌ചയാണ് വോട്ടെടുപ്പ്. തുടർച്ചയായ പെരുമാറ്റച്ചട്ടലംഘനങ്ങളുടെ പശ്ചാത്തലത്തിൽ പ്രചാരണവേദികളിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നിരീക്ഷണം ശക്തമാക്കി.

97 മണ്ഡലങ്ങളിൽ ഇന്ന് കൊട്ടിക്കലാശം

തമിഴകവും ബൂത്തിലെത്തും

ന്യൂഡൽഹി: രണ്ടാംഘട്ട വോട്ടെടുപ്പിലേക്കു പോകുന്ന 97 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഉത്തരേന്ത്യയിലെ 43 സീറ്റുകളിലും ദക്ഷിണേന്ത്യയിലെ 54 സീറ്റുകളിലും വ്യാഴാഴ്‌ചയാണ് വോട്ടെടുപ്പ്. തുടർച്ചയായ പെരുമാറ്റച്ചട്ടലംഘനങ്ങളുടെ പശ്ചാത്തലത്തിൽ പ്രചാരണവേദികളിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നിരീക്ഷണം ശക്തമാക്കി.

രണ്ടാംഘട്ട വോട്ടെടുപ്പിന്റെ കൊട്ടിക്കലാശദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഛത്തീസ്ഗഢിലാണ് ക്യാംപ് ചെയ്യുന്നത്. കേരളത്തിലുള്ള രാഹുൽഗാന്ധിയുടെ അഭാവത്തിൽ മറ്റ് നേതാക്കളാണു കോൺഗ്രസ് പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുക.

രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്ന ഉത്തർപ്രദേശിലെ എട്ടു സീറ്റുകളിലും മഹാരാഷ്ട്രയിലെ പത്തിടത്തും ബിഹാർ, അസം, ഒഡീഷ എന്നിവടങ്ങളിൽ അഞ്ച് വീതവും ബംഗാളിലെയും ഛത്തീസ്ഗഢിലെയും മൂന്നു സീറ്റുകളിലും ഇന്നാണ് കൊട്ടിക്കലാശം. കശ്മീരിൽ ശ്രീനഗർ അടക്കം രണ്ട് മണ്ഡലങ്ങളലും ഇന്ന് പ്രചാരണച്ചൂടൊഴിയും.


ആദ്യഘട്ടത്തിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വ്യാപകമായി പണിമുടക്കിയത് വിവാദമായിരുന്നു. ഈ സാഹചര്യം രണ്ടാംഘട്ടത്തിൽ ആവർത്തിക്കാതിരിക്കാനുള്ള പരിശോധനകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു.

വിദ്വേഷ പരാമർശങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് നേരിടുന്ന യു.പി മുഖ്യമന്ത്രി യോഗിആദിത്യനാഥ്, ബി.എസ്‌.പി അദ്ധ്യക്ഷ മായാവതി, കേന്ദ്രമന്ത്രി മനേക ഗാന്ധി, സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ എന്നിവർക്ക് രണ്ടാംഘട്ട പ്രചാരണത്തിന്റെ അവസാന ദിനം നഷ്ടമാകും.

Read More >>