കുത്തിയത് അരിവാളില്‍ ; തെളിഞ്ഞത് താമര

കണ്ണൂരിലും പിഴവ്. ഓപ്പണ്‍ വോട്ട് ചെയ്തപ്പോഴാണു പിഴവ് കണ്ടെത്തിയത്

കുത്തിയത് അരിവാളില്‍ ; തെളിഞ്ഞത് താമര

കണ്ണൂര്‍: തിരുവനന്തപുരം മണ്ഡലത്തിലെ കോവളത്തിനു പുറമെ കണ്ണൂര്‍ ജില്ലയിലും മറ്റൊരു ചിഹ്നത്തിനു കുത്തിയപ്പോള്‍ താമരയ്ക്ക് വോട്ട് പതിഞ്ഞു. അഴീക്കോട് മണ്ഡലത്തിലെ പാപ്പിനിശ്ശേരി അരോളിയിലെ 55ാം നമ്പര്‍ ബൂത്തിലാണ് അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ട് ചെയ്തപ്പോള്‍ താമരയുടെ ലൈറ്റ് തെളിഞ്ഞത്. സിപിഎം പ്രാദേശിക നേതാവിന്റെ ഭാര്യ ഓപണ്‍ വോട്ട് ചെയ്തപ്പോഴാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി പിഴവ് പരഹരിച്ചതിനെ തുടര്‍ന്ന് വോട്ടിങ് പുനരാരംഭിച്ചു.

വോട്ടിംഗ് യന്ത്രത്തിലെ 'തകരാറ്' എപ്പോഴും താമരയെ മാത്രം സഹായിക്കുന്നത് അതിശയമെന്ന് തിരുവനന്തപുരത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. തിരുവനന്തപുരത്ത് ചൊവ്വരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് ബട്ടണമര്‍ത്തുമ്പോള്‍ താമര ചിഹ്നത്തില്‍ ലൈറ്റ് തെളിയുന്നുവെന്ന പരാതിയോട് പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍. തകരാറ് സംഭവിക്കുന്നത് സാധാരണയാണെങ്കിലും ഏപ്പോഴും താമരയെ മാത്രം സഹായിക്കുന്നത് അതിശയമല്ലേ എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ടെന്നും ഇതൊരു പ്രത്യേക തരത്തിലുള്ള തകരാറാണോ എന്നറിയില്ലെന്നും വോട്ടു ചെയ്ത ശേഷം തരൂര്‍ പ്രതികരിച്ചു.

Read More >>