ഇന്‍സ്റ്റഗ്രാമിലൂടെ കോവിഡ് ബാധ വെളിപ്പെടുത്തി ഹോളിവുഡ് നടി ഓള്‍ഗ

567,000 പേരാണ് വോള്‍ഗയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെ കോവിഡ് ബാധ വെളിപ്പെടുത്തി ഹോളിവുഡ് നടി ഓള്‍ഗ

കോവിഡ് ബാധ ഭയന്നിരിക്കുന്ന കാലത്ത്, ഭയക്കേണ്ട, അസുഖമുണ്ട് ഐസലേഷനിലാണ് എന്ന വെളിപ്പെടുത്തി ഹോളിവുഡ് നടി. ജെയിംസ് ബോണ്ട് സീരിസിലെ ക്വാണ്ടം ഓഫ് സീരീസ് ചിത്രത്തിലെ നടി വോള്‍ഗ കുര്‍യലെങ്കോ ആണ് തനിക്ക് അസുഖമുണ്ടെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

ഒരാഴ്ചയായി തനിക്ക് സുഖമില്ലെന്നും പരിശോധന നടത്തിയപ്പോള്‍ കൊറോണ സ്ഥിരീകരിച്ചതെന്നും ഓള്‍ഗ പറയുന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് കുറിപ്പില്‍ പറയുന്നു. പനിയും തളര്‍ച്ചയുമായിരുന്നു പ്രധാന ലക്ഷണങ്ങള്‍. വീടിന് പുറത്തിറങ്ങാതെ വിശ്രമിക്കുകയായിരുന്നു. എല്ലാവരും കൊറോണയെ ചെറുക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും താരം കുറിച്ചിട്ടുണ്ട്. മുറിയിലെ ജനാലയുടെ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്.

567,000 പേരാണ് വോള്‍ഗയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്.

Next Story
Read More >>