ബുമ്ര അനുപമ പരമേശ്വരനെ ഇൻസ്റ്റ​ഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്; മനസ്സു തുറന്ന് നടി

ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പ്രൊഫഷണല്‍ ലൈഫും പേഴ്‌സണല്‍ ലൈഫും ഉണ്ട്. സൗഹൃദവുമായി അത് കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ല

ബുമ്ര അനുപമ പരമേശ്വരനെ ഇൻസ്റ്റ​ഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്; മനസ്സു തുറന്ന് നടി

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബൂമ്ര നടി അനുപമ പരമേശ്വരനെ ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്തതും അൺഫോളോ ചെയ്തതും നേരത്തെ വലിയ വാർത്തയായിരുന്നു. ഇതോടെ ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന തരത്തിൽ ​ഗോസിപ്പുകളും പ്രചരിക്കാൻ തുടങ്ങി. ഇപ്പോളിതാ ഇക്കാര്യത്തിൽ വ്യക്തതവരുത്തി അനുപമ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

തങ്ങള്‍ സുഹൃത്തുക്കളാണെന്നാണ് അനുപമ പറയുന്നത്. അതിനപ്പുറം ഒന്നും ഇല്ല. സുഹൃത്തുക്കളായതു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പരസ്പരം ഫോളോ ചെയ്തു. പക്ഷേ, ആളുകള്‍ അതിനെ പറഞ്ഞ് മറ്റൊരു വിധത്തിലാക്കി. എന്റെ ചിത്രങ്ങളോട് ചേര്‍ത്ത് ബുമ്ര എന്നു പറഞ്ഞ് പോസ്റ്റിടുക, ബുമ്രയുടെ പേജില്‍ എന്റെ പേരും ചേര്‍ത്തു കമന്റുകളിടുക തുടങ്ങിയ രീതികള്‍ തീര്‍ത്തും വിഷമമായെന്നും നടി പറഞ്ഞു.

ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പ്രൊഫഷണല്‍ ലൈഫും പേഴ്‌സണല്‍ ലൈഫും ഉണ്ട്. സൗഹൃദവുമായി അത് കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ലല്ലോ. പക്ഷേ, സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ അതൊന്നും ചിന്തിക്കില്ല. പരസ്പരം ഫോളോ ചെയ്യുന്നതാണ് പ്രശ്‌നമെങ്കില്‍ അത് വേണ്ട എന്ന് തീരുമാനിച്ചു.

അപ്പോഴേക്ക് അനുപമയെ നിരാശപ്പെടുത്തി ബുമ്ര അണ്‍ഫോളോ ചെയ്തു എന്നായി. ഞങ്ങള്‍ രണ്ടും ഇതിനെക്കുറിച്ചൊന്നും ഒട്ടും ബോതേര്‍ഡ് അല്ല. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് ഇപ്പോഴും ഒരു മാറ്റവും ഇല്ലന്നും നടി പറഞ്ഞു. നേരത്തെ ബുമ്ര ഫോളോ ചെയ്തിരുന്ന ഏക മലയാളി നടിയായിരുന്നു അനുപമ.

Read More >>