രാഖി സാവന്ത് പണം തട്ടിയെന്ന് മുൻ കാമുകൻ; പാഠം പഠിപ്പിക്കുമെന്ന് നടി

ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ദീപക് രാഖിക്കെതിരെ രം​ഗത്തെത്തിയത്. തന്നെ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് രാഖി നാലു കോടി രൂപ തട്ടിയെടുത്തതായാണ് ദീപക് ആരോപിക്കുന്നത്.

രാഖി സാവന്ത് പണം തട്ടിയെന്ന് മുൻ കാമുകൻ; പാഠം പഠിപ്പിക്കുമെന്ന് നടി

വിവാദങ്ങളുടെ തോഴിയാണ് നടി രാഖി സാവന്ത്. തൻെറ രഹസ്യ വിവാഹത്തിൻെറ പേരിലായിരുന്നു അടുത്തിടെ നടി വാർത്തകളിൽ നിറഞ്ഞത്. എന്നാലിതാ ഇതിൻെറ പേരിൽ തന്നെ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ് രാഖി. അതിന് കാരണായതാവട്ടെ രാഖിയുടെ മുൻ കാമുകൻ ദീപക് കാലാലും.

ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ദീപക് രാഖിക്കെതിരെ രം​ഗത്തെത്തിയത്. തന്നെ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് രാഖി നാലു കോടി രൂപ തട്ടിയെടുത്തതായാണ് ദീപക് ആരോപിക്കുന്നത്. തന്റെ പക്കല്‍ നിന്നും കൈക്കലാക്കിയ നാലൂകോടി രൂപ നാല് ദിവസത്തിനുള്ളില്‍ തിരികെ വേണമെന്നാണ് ദീപക് ആവശ്യപ്പെടുന്നത്.


ഇതിന് മറുപടിയുമായി രാഖി തന്നെ രം​​ഗത്തെത്തിയിട്ടുണ്ട്. ഇത്തരങ്ങൾ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെങ്കിൽ ദീപകിനെ ഒരു പാഠം പഠിപ്പിക്കുമെന്നാണ് രാഖി പറയുന്നത്. വെെകാതെ തന്നെ താൻ ഭർത്താവിൻെറയടുത്തേക്ക് പോകുമെന്നും എന്നാൽ ഇന്ത്യയിൽ ടിവി ഷോകൾ ചെയ്യുന്നത് തുടരുമെന്നും രാഖി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ രാഖി ദീപകിനെ വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 36കാരനായ റിതേഷിനെയാണ് രാഖി വിവാഹം കഴിച്ചത്. യു.കെ ആസ്ഥാനമായുള്ള വ്യവസായിയാണ് റിതേഷ്. ജൂലൈ 28 ന് മുംബൈയിലെ അന്ധേരിയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചായിരുന്നു ഇരുവരുടേയും വിവാഹം.

Read More >>