പാക്കിസ്താനിൽ പാടിയതിന് മിഖാ സിംഗിന് ഇന്ത്യയിൽ വിലക്ക്

ബോളിവുഡ് സിനിമകള്‍ക്കും കലാകാരന്മാര്‍ക്കും പാകിസ്താനില്‍ വിലക്ക് നേരിടേണ്ടിവരുമ്പോഴും മിഖായ്ക്കും സംഘത്തിനും കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനായി 30 ദിവസത്തെ വിസയാണ് പാകിസ്താന്‍ സര്‍ക്കാര്‍ അനുവദിച്ചത്.

പാക്കിസ്താനിൽ പാടിയതിന് മിഖാ സിംഗിന് ഇന്ത്യയിൽ വിലക്ക്

പാക്കിസ്താനിലെ കറാച്ചിയിൽ ഒരു പരിപാടിയിൽ പാടിയ ഗായകൻ മിഖാ സിംഗിന് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തി സിനിമാലോകം. മിഖാ സിംഗിന് ഇന്ത്യൻ സിനിമാവ്യവസായത്തിൽ നിന്നും വിലക്കേപ്പെടുത്തിയതായി ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ (എ.ഐ.സി.ഡബ്ല്യു.എ) വാർത്താ കുറിപ്പിൽ അറിയിച്ചു. വിവിധ നിര്‍മാണ കമ്പനികള്‍, മ്യൂസിക് കമ്പനികള്‍ തുടങ്ങിവയുമായി മിഖ സഹകരിക്കുന്നതിനാണ് വിലക്കുള്ളതെന്ന് പ്രസിഡന്റ് സുരേഷ് ഗുപ്ത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സിനിമാ നിർമ്മാണകമ്പനികൾ, സംഗീത കമ്പനികൾ, ഓൺലൈൻ മ്യൂസിക് കണ്ടന്റ് പ്രൊവൈഡർമാർ എന്നിവരുമായുള്ള മിഖാ സിങ്ങിന്റെ കരാറുകളെല്ലാം ബഹിഷ്കരിക്കണമെന്ന നിലപാടാണ് സിനി വർക്കേഴ്സ് അസോസിയേഷൻ എടുത്തിരിക്കുന്നത്. മുൻ പാകിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫിന്റെ അടുത്ത ബന്ധു കറാച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മിഖാ സിംഗ് പാടിയത്.

രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമാകുമ്പോൾ, മിഖാ സിംഗ് പണത്തിന് രാജ്യത്തിന്റെ അഭിമാനത്തേക്കാൾ വില നൽകിയെന്നാണ് എന്നാണ് ഫിലിം അസോസിയേഷന്റെ വിമർശനം. ഇക്കാര്യത്തിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഇടപെടലും അസോസിയേഷൻ തേടിയിട്ടുണ്ട്. പരിപാടിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതു മുതല്‍ മിഖായ്ക്കെതിരെ വലിയ പ്രതിഷേധം അരങ്ങേറുന്നുണ്ട്.

ബോളിവുഡ് പാകിസ്താനില്‍ നിരോധം നേരിടുമ്പോള്‍ ഇവിടെ നിന്നുള്ള ഗായകര്‍ അവിടേയ്ക്ക് പറന്ന് അവര്‍ക്കുവേണ്ടി പാടുന്നു. എന്നായിരുന്നു പ്രധാന വിമര്‍ശനം. ബോളിവുഡ് സിനിമകള്‍ക്കും കലാകാരന്മാര്‍ക്കും പാകിസ്താനില്‍ വിലക്ക് നേരിടേണ്ടിവരുമ്പോഴും മിഖായ്ക്കും സംഘത്തിനും കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനായി 30 ദിവസത്തെ വിസയാണ് പാകിസ്താന്‍ സര്‍ക്കാര്‍ അനുവദിച്ചത്.

Read More >>