മോദിയെയും അമിത് ഷായെയും വിമര്‍ശിച്ചു; റാപ് ഗായികയുടെ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്തു

യോഗി ആദിത്യനാഥിനെ 'റേപ്മാന്‍' എന്ന് വിശേഷിപ്പിച്ചതും, പുല്‍വാമയടക്കമുള്ള രാജ്യത്തെ ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദി മോഹന്‍ ഭാഗവതാണെന്നുമുള്ള ഹര്‍ദ് കൗറിൻെറ പ്രസ്താവന വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

മോദിയെയും അമിത് ഷായെയും വിമര്‍ശിച്ചു; റാപ് ഗായികയുടെ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്തു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും വിമര്‍ശിച്ച റാപ് ഗായികയുടെ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു. മോദിയെയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് റാപ് ഗായിക ഹര്‍ദ് കൗറാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചത്.

ഖാലിസ്ഥാന്‍ പ്രസ്ഥാനത്തെ അനുകൂലിച്ചാണ് രണ്ട് മിനിറ്റ് 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഹര്‍ദ് ട്വിറ്ററില്‍ പങ്കുവച്ചത്. വീഡിയോയിൽ ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഇരുവരേയും അധിക്ഷേപിക്കുന്ന തരത്തിലുള്ളതായിരുന്നു വിഡിയോ എന്ന് എൻ.ഡി.ടിവി റിപ്പോർട്ട് ചെയ്തു. നിമിഷങ്ങള്‍ക്കകം ഈ വീഡിയോ ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ ഇടം നേടിയിരുന്നു. ഇവർക്കെതിരെ ഐ.ടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

യോഗി ആദിത്യനാഥിനെ 'റേപ്മാന്‍' എന്ന് വിശേഷിപ്പിച്ചതും, പുല്‍വാമയടക്കമുള്ള രാജ്യത്തെ ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദി മോഹന്‍ ഭാഗവതാണെന്നുമുള്ള ഹര്‍ദ് കൗറിൻെറ പ്രസ്താവന വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഹേമന്ത് കര്‍ക്കരെയുടെ മരണത്തിനും മോഹന്‍ ഭാഗവാതാണ് ഉത്തരവാദിയെന്നും ഹര്‍ദ് കൗര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Read More >>