ഇന്ത്യന്‍ 2വിന്റെ സെറ്റില്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ച് കമല്‍ ഹാസന്‍

സംവിധാന സഹായികളായ മധു(29), കൃഷ്ണ(34), നൃത്ത സഹ സംവിധായകന്‍ ചന്ദ്രന്‍(60) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ഇന്ത്യന്‍ 2വിന്റെ സെറ്റില്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ച് കമല്‍ ഹാസന്‍

ചെന്നൈ: ഇന്ത്യന്‍ 2വിന്റെ സിനിമാ സെറ്റിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടു കോടിയുടെ സഹായം പ്രഖ്യാപിച്ച് തമിഴ് സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്‍. സംവിധാന സഹായികളായ മധു(29), കൃഷ്ണ(34), നൃത്ത സഹ സംവിധായകന്‍ ചന്ദ്രന്‍(60) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

പരിക്കേറ്റവര്‍ ചികിത്സയിലുള്ള ആശുപത്രിക്ക് പുറത്ത് മാദ്ധ്യമങ്ങളുമായി സംസാരിക്കവെയാണ് കമല്‍ ഒരു കോടി രൂപ നല്‍കുമെന്ന് അറിയിച്ചത്. നഷ്ടപ്പെട്ട അവരുടെ ജീവിതത്തിന് ഇത് ഒരിക്കലും പകരമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രയിന്‍ വീണുണ്ടായ അപകടത്തില്‍ 12 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്.

'ഈ തുക മരിച്ചു പോയവരുടെ ജീവന് പകരമാവില്ല. ഈ ഒരു അപകടം ചൂണ്ടി കാണിക്കുന്നത് സിനിമ മേഖലയില്‍ ഉള്ള സുരക്ഷയുടെ ന്യൂനതയാണ്. സിനിമ സെറ്റുകളിലെ സുരക്ഷാ കുറവുകളെ പറ്റി ഞാന്‍ ഒരു സുഹൃത്തിനോട് ഇന്ന് സംസാരിക്കുകയുണ്ടായി. എല്ലാ സെറ്റുകളിലും ഇനിയെങ്കിലും സുരക്ഷാ സജീകരണങ്ങള്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ചിത്രങ്ങളുടെ ബജറ്റിനെ പറ്റി വാതോരാതെ സംസാരിക്കുമ്പോള്‍ സെറ്റിലെ സുരക്ഷയെ പറ്റി നാം മറന്നു പോകുന്നു'- അദ്ദേഹം പറഞ്ഞു.

ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിന് മുന്നോടിയായി സെറ്റ് ഇടുന്ന ജോലിയിലായിരുന്നു ഇവര്‍. മരിച്ചവരില്‍ കൃഷ്ണ കമലിന്റെ അടുത്ത സുഹൃത്തും പ്രശസ്ത തമിഴ് കാര്‍ട്ടൂണിസ്റ്റുമായ മദന്റെ മരുമകനാണ്. ചെന്നൈ പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയിലായിരുന്നു അപകടം.

ക്രെയിനിന്റെ അടിയില്‍പ്പെട്ട മൂന്നുപേരും തല്‍ക്ഷണം മരികുകയും 11 പേര്‍ക്ക് പരിക്കുകള്‍ പറ്റുകയും ചെയ്തിരുന്നു. അപകടത്തില്‍ സംവിധായകന്‍ ശങ്കറിനും പരിക്കേറ്റിട്ടുണ്ട്.

മരിച്ചവര്‍ക്ക് ശങ്കറോ സിനിമാ നിര്‍മാതാക്കളായ ലിസ പ്രൊഡക്ഷനോ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ല.

Next Story
Read More >>