ദുല്‍ഖറിന്റെ 25-ാം ചിത്രം; കണ്ണും കാതും കൊള്ളയടിത്താല്‍ ട്രയിലര്‍ പുറത്തിറങ്ങി

ഒരു ഐടി പ്രൊഫഷണലിന്റെ വേഷത്തിലാണ് ദുല്‍ക്കര്‍ ചിത്രത്തില്‍.

ദുല്‍ഖറിന്റെ 25-ാം ചിത്രം; കണ്ണും കാതും കൊള്ളയടിത്താല്‍ ട്രയിലര്‍ പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാന്റെ 25ാമത് ചിത്രം 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' ട്രെയിലര്‍ പുറത്തിറങ്ങി. ദെസിംഗു പെരിയ സാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിതു വര്‍മ്മയാണ് നായിക. ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വയോകോം 18 സ്റ്റുഡിയോസും ആന്റോ ജോസഫും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന് മസാല കോഫീ ബാന്റാണ് സംഗീതം നല്‍കിയിരിക്കുന്നത്. ദുല്‍ഖര്‍ നായകനാകുന്ന നാലാമത്തെ തമിഴ് ചിത്രമാണ് 'കണ്ണും കണ്ണും കൊള്ളയടിത്താല്‍'. സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

ഒരു ഐടി പ്രൊഫഷണലിന്റെ വേഷത്തിലാണ് ദുല്‍ക്കര്‍ ചിത്രത്തില്‍. കെ.എം ഭാസ്‌കരന്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് പ്രവീണ്‍ ആന്റണി. ഡല്‍ഹി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം

Read More >>