മരക്കാറിലെ കഥാപാത്രത്തിന് വേണ്ടി വീണ മീട്ടാൻ പഠിച്ച് കീർത്തി

ആറു വര്‍ഷം മുന്നെ ലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ കീര്‍ത്തി 2014ലാണ് അവസാനമായി മലയാള സിനിമയില്‍ അഭിനയിക്കുന്നത്.

മരക്കാറിലെ കഥാപാത്രത്തിന് വേണ്ടി വീണ മീട്ടാൻ പഠിച്ച് കീർത്തി

മോഹന്‍ലാല്‍ കുഞ്ഞാലിമരക്കാറായി എത്തുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി കീർത്തി സുരേഷ് വീണ മീട്ടാൻ പഠിച്ചു. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് ചിത്രത്തില്‍ കീര്‍ത്തിക്കുള്ളത്.

ശാസ്ത്രീയ സംഗീതത്തില്‍ പരിശീലനം നേടിയ ഈ കഥാപാത്രത്തിന്റെ പ്രണയമാണ് കഥയില്‍ വഴിത്തിരിവുണ്ടാക്കുന്നത്. ഇതിന്റെ ഭാഗമായാണ് വളരെ വേദനകൾ സഹിച്ച് കീർത്തി വീണമീട്ടാന്‍ പഠിച്ചതെന്ന് സംവിധായകൻ പ്രിയദർശൻ പറഞ്ഞു. അതുകൊണ്ട് തന്നെ കഥാപത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കീര്‍ത്തിക്ക് കഴിഞ്ഞിട്ടുണ്ടെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേർത്തു.

ആറു വര്‍ഷം മുന്നെ ലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ കീര്‍ത്തി 2014ലാണ് അവസാനമായി മലയാള സിനിമയില്‍ അഭിനയിക്കുന്നത്. ഇതോടെ മലയാളത്തിലേക്കുള്ള കീര്‍ത്തിയുടെ മടങ്ങി വരവാണ് ചിത്രം. എന്നാൽ മരക്കാര്‍ ഒരു തിരിച്ചുവരവായല്ല താന്‍ കരുതുന്നതെന്നാണ് കീര്‍ത്തി പറയുന്നത്.

താന്‍ സിനിമാ ജീവിതം ആരംഭിച്ച പ്രിയദര്‍ശന്‍ മോഹന്‍ ലാല്‍ ടീമിനൊപ്പമാണ് ഈ ചിത്രം. കൂടാതെ പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി, രേവതി സുരേഷ് തുടങ്ങിയവരും ചിത്രത്തിലൂണ്ട് അതുകൊണ്ടുതന്നെ കുടുംബത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് പോലെയാണിതെന്നും മലയാളത്തിലേക്കുള്ള മടങ്ങി വരവല്ലെന്നും കീർത്തി പറഞ്ഞു.

Next Story
Read More >>