സംസ്ഥാന ചലചിത്ര പുരസ്‌കാരം; ചിത്രങ്ങള്‍ കാണാം

സംസ്ഥാന സര്‍ക്കാറിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ഷീല ഏറ്റുവാങ്ങി.

സംസ്ഥാന ചലചിത്ര പുരസ്‌കാരം; ചിത്രങ്ങള്‍ കാണാം

49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു.

സംസ്ഥാന സര്‍ക്കാറിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ഷീല ഏറ്റുവാങ്ങി. മികച്ച നടന്നുള്ള പുരസ്‌കാരം ജയസൂര്യയും സൗബിന്‍ ഷാഹിറും പങ്കിട്ടു. മികച്ച നടിക്കുള്ള പുരസ്‌കാരം നിമിഷാ സജയന്‍ ഏറ്റുവാങ്ങി.

മികച്ച സിനിമക്കുള്ള പുരസ്‌കാരം 'കാന്തന്‍ ദി ലവര്‍ ഓഫ് കളറി'ന്റെ സംവിധായകന്‍ ഷെരീഫ് ഈസയും മികച്ച സംവിധായകനുള്ള പുരസ്‌കാരം ശ്യാമപ്രസാദും ഏറ്റുവാങ്ങി. 'സുഡാനി ഫ്രം നൈജീരിയ'യുടെ സംവിധായകന്‍ സക്കറിയ മുഹമ്മദ് ആണ് മികച്ച നവാഗത സംവിധായകന്‍. ചലചിത്ര മേഖലയില്‍ സുപ്രധാന സംഭാവന നല്‍കിയ 14 പേരെ ചടങ്ങില്‍ ആദരിച്ചു.

ചിത്രങ്ങള്‍ കാണാം..Read More >>